2023 ൽ രാജ്യത്ത് നഷ്ടമായത് 202 കടുവകളും 504 പുള്ളിപ്പുലികളും

ന്യൂഡൽഹി: 2023ൽ രാജ്യത്ത് 202 കടുവകളും 504 പുള്ളിപ്പുലികളും ചത്തൊടുങ്ങിയതായി റിപ്പോർട്ട്. 2023 ജനുവരി 1 മുതൽ ഡിസംബർ 24 വരെയുള്ള കണക്കാണിത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെയാണ് റിപ്പോർട്ട്. പത്ത് വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. മഹാരാഷ്ട്രയിലും (52) മധ്യപ്രദേശിലുമാണ് (47) കൂടുതൽ കടുവകൾ ചത്തൊടുങ്ങിയത്.

2019-ല്‍ 96 കടുവകളാണ് ചത്തൊടുങ്ങിയത്. തൊട്ടടുത്ത വര്‍ഷം മരണസംഖ്യ നൂറ് കടന്നു. 202 കടുവകളില്‍ 147-ന്റെ മരണം സ്വാഭാവിക കാരണങ്ങളാണ്. വേട്ടയാടുമ്പോള്‍ സംഭവിച്ച മാരകമായ മുറിവുകളും മറ്റുമാണ് ബാക്കിയുള്ളവയുടെ മരണകാരണമായി കണക്കാക്കുന്നത്. പുള്ളിപ്പുലികളിൽ 152 എണ്ണത്തിന് ജീവന്‍ നഷ്ടമായത് വേട്ടയാടുമ്പോള്‍ സംഭവിച്ച പരിക്കുകളിലൂടെയാണ്.

കടുവകളുടെ ഏറ്റവും പുതിയ സെന്‍സസ് കണക്കുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വർഷം പുറത്തുവിട്ടിരുന്നു. കടുവ സംരക്ഷണത്തിനായി നിലവില്‍ വന്ന 'പ്രൊജക്ട് ടൈഗര്‍' പദ്ധതിയുടെ 50-ാം വാര്‍ഷിക വേളയിലാണ് കണക്കുകള്‍ പ്രധാനമന്ത്രി പുറത്തുവിട്ടത്.

Tags:    
News Summary - Country lost 202 tigers in 2023, highest in over a decade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.