കാലാവസ്ഥാ വ്യതിയാനം; അന്റാര്‍ട്ടിക്കയില്‍ എംപറര്‍ പെന്‍ഗ്വിനുകളുടെ എണ്ണം കുറയുന്നു

പാരിസ്: അന്റാര്‍ട്ടിക്കയില്‍ എംപറര്‍ പെന്‍ഗ്വിനുകളുടെ എണ്ണം പ്രതീക്ഷിച്ചതിലും വേഗത്തിൽ കുറയുന്നതായി പഠനം. ഉപഗ്രഹങ്ങളുപയോഗിച്ച് നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. കാലാവസ്ഥാ വ്യതിയാനം അവയുടെ മഞ്ഞുമൂടിയ ആവാസവ്യവസ്ഥയെ തടസപ്പെടുത്തുകയും ചെയ്യുന്നതിനാൽ കഴിഞ്ഞ 15 വർഷത്തിനിടെ അന്റാർട്ടിക്കയിലെ ചില ഭാഗങ്ങളിൽ എംപറർ പെൻഗ്വിനുകളുടെ എണ്ണം ഏകദേശം നാലിലൊന്ന് കുറഞ്ഞുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 2009നും 2018നുമിടയിലുള്ള കാലയളവില്‍ എംപറര്‍ പെന്‍ഗ്വിനുകളുടെ എണ്ണത്തില്‍ 9.5 ശതമാനം കുറവുണ്ടായിട്ടുണ്ട്.

ആണ്‍ എംപറര്‍ പെന്‍ഗ്വിന്‍ സൂക്ഷിക്കുന്ന മുട്ടയില്‍നിന്നാണ് കുഞ്ഞുങ്ങള്‍ വിരിയുക. ആ സമയം ഇര തേടിയുള്ള യാത്രയിലാകും പെണ്‍ എംപറര്‍ പെന്‍ഗ്വിന്‍. കോളനിയില്‍ തിരിച്ചെത്തുന്ന പെണ്‍ എംപറര്‍ പെന്‍ഗ്വിന്‍ കുഞ്ഞിന് ഭക്ഷണം നല്‍കും. കുഞ്ഞുങ്ങള്‍ സ്വന്തമായി അതിജീവിക്കണമെങ്കില്‍ വെള്ളത്തെ അതിജീവിക്കുന്ന തൂവലുകള്‍ (വാട്ടര്‍പ്രൂഫ് ഫെതറുകള്‍) ഇവക്കുണ്ടാകണം.

അന്റാര്‍ട്ടിക്ക പെനിന്‍സുല, വെഡ്ഡല്‍ സമുദ്രം, ബെല്ലിങ്‌സ്ഹൗസന്‍ സമുദ്രം എന്നിവിടങ്ങളിലെ 16 പെന്‍ഗ്വിന്‍ കോളനികള്‍ ഗവേഷകര്‍ പഠനത്തിന് വിധേയമാക്കി. ലോകത്തിലെ ഏറ്റവും വലിയ പെന്‍ഗ്വിന്‍ സ്പീഷിസുകളിലൊന്നാണ് എംപറര്‍ പെന്‍ഗ്വിന്‍. ആഗോളതാപനത്തെ തുടര്‍ന്നുണ്ടാകുന്ന മഞ്ഞുരുകലാണ് എംപറര്‍ പെന്‍ഗ്വിനുകളുടെ അതിജീവനത്തിന് തടസമാകുന്നത്.

സമീപകാലത്ത് എംപറര്‍ പെന്‍ഗ്വിനുകളുടെ കോളനികളിലെ പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങിയതും എണ്ണം കുറയലിന് കാരണമായി. പെന്‍ഗ്വിനുകള്‍ ജീവിക്കുകയും പുനരുത്പാദനം നടത്തുകയും ചെയ്യുന്ന മഞ്ഞിലുണ്ടാകുന്ന മാറ്റങ്ങളാണ് എംപറര്‍ പെന്‍ഗ്വിനുകളുടെ അതിജീവനത്തിന് തടസം സൃഷ്ടിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമെന്ന് ഗവേഷകർ പറയുന്നു. 

Tags:    
News Summary - Climate change; Emperor penguin population declining in Antarctica

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.