വംശനാശഭീഷണി നേരിടുന്ന കറുത്ത കാണ്ടാമൃഗത്തിന്റെ ജനനം ആഘോഷമാക്കി യു.കെയിലെ മൃഗശാല

ലണ്ടൻ: ലോകത്തിലെ ഏറ്റവും അപൂർവമായ സസ്തനികളിലൊന്നായ കിഴക്കൻ കറുത്ത കാണ്ടാമൃഗത്തിന്റെ ജനനം ആഘോഷമാക്കിയിരിക്കുകയാണ് യു.കെയിലെ ചെസ്റ്റര്‍ മൃഗശാലാ അധികൃതര്‍. സൂരി കാണ്ടാമൃഗമാണ് നവംബര്‍ 12-ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജനനം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു വെന്ന് മൃഗശാലയുടെ ടീം മാനേജർ എമ്മ എവിസൺ പറഞ്ഞു.

ഐ.യു.സി.എന്‍ പട്ടികപ്രകാരം വംശനാശഭീഷണി നേരിടുന്ന കാണ്ടാമൃഗ ഇനം കൂടിയാണ് ഇവ. 2019-ല്‍ ചെസ്റ്റര്‍ മൃഗശാല യൂറോപ്യന്‍ മൃഗശാലകളിലുടനീളമുള്ള കിഴക്കൻ കറുത്ത കാണ്ടാമൃഗങ്ങളുടെ പ്രജനനത്തിനുള്ള പദ്ധതിക്കായി നേതൃത്വം നല്‍കിയിരുന്നു.

കാട്ടിൽ ഇവയ്ക്ക് വംശനാശം സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആഫ്രിക്കയിലെ കാണ്ടാമൃഗങ്ങളുടെ 95 ശതമാനവും ഇത്തരത്തിൽ നശിച്ചിരുന്നു. കെനിയ, ടാൻസാനിയ, റുവാണ്ട എന്നിവിടങ്ങളിൽ 600-ൽ താഴെ കിഴക്കൻ കറുത്ത കാണ്ടാമൃഗങ്ങളുണ്ട്.

കാണ്ടാമൃഗങ്ങളുടെ കൊമ്പിന് അനധികൃത വന്യജീവി വിപണിയില്‍ വലിയ ഡിമാന്‍ഡാണ്. കൊമ്പിനായാണ് കാണ്ടാമൃഗങ്ങളെ പ്രധാനമായും വേട്ടയാടുന്നത്. ഒരു നൂറ്റാണ്ടിലേറെ കാലമായി കാണ്ടാമൃഗങ്ങള്‍ കൊമ്പിനായി വേട്ടയാടപ്പെട്ടുന്നുണ്ട്. 

Tags:    
News Summary - Chester zoo celebrates birth of critically endangered eastern black rhino

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.