കുവൈത്ത് സിറ്റി: രാജ്യത്ത് ആറു മാസത്തിനിടെ രാജ്യത്ത് പരിസ്ഥിതി പൊലീസ് 4,856 ലംഘന കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 1,332 എണ്ണം ഗുരുതരമായ കുറ്റകൃത്യങ്ങളാണ്. കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് പ്രവാസികൾക്ക് നാടുകടത്തലും, പൗരന്മാർക്ക് തടവോ പിഴയോ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. പൊതു സുരക്ഷ വകുപ്പിന് കീഴിലുള്ള പരിസ്ഥിതി പൊലീസ്, പൊതുസ്ഥലങ്ങളിലും മരുഭൂമി മേഖലകളിലും നിയമവിരുദ്ധ മാലിന്യ നിക്ഷേപം തടയാൻ പരിശോധനയും പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. വർഷത്തിന്റെ ആദ്യ പകുതിയിൽ 2,151 ലംഘനങ്ങളും 1,035 ഫീൽഡ് പരിശോധനകളുമാണ് രേഖപ്പെടുത്തിയത്. വനിതാ ഓഫിസർമാർ ഉൾപ്പെടുന്ന പ്രത്യേക ടീമുകൾ ഫീൽഡ് പരിശോധനക്ക് നേതൃത്വം നൽകുന്നു. മരുഭൂമിയിലോ ബീച്ചിലോ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.