കരുതിയിരിക്കുക; വടക്കേ ഇന്ത്യയിലും മധ്യ ഇന്ത്യയിലും വരാനിരിക്കുന്നത് അതിരൂക്ഷമായ കൊടും തണുപ്പും ശീതതരംഗവും

ന്യൂഡൽഹി: വടക്കേ ഇന്ത്യയിലും മധ്യ ഇന്ത്യയിലും വരാനിരിക്കുന്നത് കൊടും തണുപ്പി​ന്റെ ദിനങ്ങളാണെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെ അതിരൂക്ഷമായ കൊടും തണുപ്പും ശീതതരംഗവും ഉണ്ടാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.

പഞ്ചാബ്, ഹരായാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്രയിലെ വിദർഭ, മറാത്ത്‍വാദ മേഖലകൾ എന്നിവിടങ്ങളിലാണ് അതിരൂക്ഷമായ തണുപ്പും ശീതതരംഗവും പ്രവചിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹാപ​ത്ര ന്യൂഡൽഹിയിൽ പറഞ്ഞു.

തണുപ്പിനൊപ്പമുള്ള ശീതതരംഗം ഇത്തവണ അതിരൂക്ഷമാകുമെന്നാണ് പ്രവചനം. ഇത് 11 ദിവസം വരെ നീണ്ടു നിൽക്കും. സാധാരണ ഇത് നാലുമുതൽ ആറു വരെ ദിവസങ്ങളിലാണ് നീണ്ടു നിൽക്കുക.

പസഫിക് സമുദ്രത്തിന് മുകൾഭാഗ​ത്തുണ്ടാകുന്ന സാധാരണനിലയിൽ നിന്ന് വളരെ കൂടുതലാകുന്ന തണുപ്പ് അതേ വർഷം ചില പ്രദേശങ്ങളിൽ അതിരൂക്ഷമായ തണുപ്പിന് കാരണമാകുന്നു. ലാ നിനാ എന്നു വിളിക്കുന്ന ഈ പ്രതിഭാസത്തിൽ നിന്നാണ് കടുത്ത തണുപ്പ് പ്രവചിക്കപ്പെടുന്നത്. നിലവിൽ ലാ നിന ശക്തമല്ല. 

Tags:    
News Summary - Be careful; extremely cold and cold wave are coming in North India and Central India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.