ടെക്സസിലെ മിന്നൽ പ്രളയം; കെർ കൗണ്ടിയിൽ മാത്രം കാണാതായത് 161 പേരെ

വാഷിങ്ടൺ: യു.എസിലെ ടെക്സാസ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കഴിഞ്ഞയാഴ്ച ഉണ്ടായ മാരകവും വിനാശകരവുമായ വെള്ളപ്പൊക്കത്തിൽ ഒരു കൗണ്ടിയിൽ മാത്രം 161പേരെ കാണാതായതായി ഗവർണർ ഗ്രെഗ് അബോട്ട്.  മിന്നൽ പ്രളയം ഉണ്ടായി നാലു ദിവസത്തിനു ശേഷവും അതിജീവിച്ചവരെ കണ്ടെത്താനാവാത്തത് അവരെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷക്ക് മങ്ങലേൽപിക്കുകയാണ്. ദുരന്തത്തിൽ ഇതുവരെ 109 പേർ മരിച്ചതായാണ് കണക്ക്.

കെർ കൗണ്ടിയിൽ കാണാതായവരിൽ അഞ്ച് ക്യാമ്പർമാരും ഗ്വാഡലൂപ്പ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യൻ ഓൾ ഗേൾസ് സമ്മർ ക്യാമ്പായ ക്യാമ്പ് മിസ്റ്റിൽ നിന്നുള്ള ഒരു കൗൺസിലറും ഉൾപ്പെടുന്നു. ഇതിൽ കെർ വില്ലെ പ്രദേശത്ത് മാത്രം 94 പേർ ഉൾപ്പെടുന്നുവെന്ന് അബോട്ട് ചൊവ്വാഴ്ച ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ടെക്സസിൽ മാത്രമല്ല ന്യൂ മെക്സിക്കോയും വെള്ളപ്പൊക്ക അടിയന്തരാവസ്ഥ നേരിട്ടു. ടെക്സസിൽ തീവ്രമായ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നാതായാണ് റി​പ്പോർട്ട്. കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ അടിയന്തര സംഘം പ്രവർത്തനം നിർത്തില്ലെന്ന് ഗവർണർ പറഞ്ഞു. വരും ദിവസങ്ങളിൽ കാണാതായവരുടെ കൂടുതൽ എണ്ണം പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും അബോട്ട് കൂട്ടിച്ചേർത്തു.

Tags:    
News Summary - At least 161 people missing in Kerr County in Texas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.