ബറോവിൽ സൂര്യൻ താഴ്ന്നു; പകലുണരാൻ ഇനി 64 ദിവസം

യു.എസിന്റെ ഏറ്റവും വടക്കുള്ള അലാസ്കയിൽ ആർട്ടിക് സർക്കിളിനോട് ചേർന്നുള്ള തീരദേശ പട്ടണമാണ് ബറോ. കഴിഞ്ഞദിവസം, അവിടെ സൂര്യനസ്തമിച്ചപ്പോൾ അത് പതിവിൽനിന്ന് അൽപം വ്യത്യസ്തമായിരുന്നു. ഇനി ബറോവിലുള്ളവർ സൂര്യനെക്കാണാൻ 64 ദിവസം കാത്തിരിക്കണം!

ബറോ വാർഷിക ധ്രുവ രാത്രിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. ധ്രുവ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൊണ്ടാണിത്. ഇനി അവിടെ സൂര്യനുദിക്കുക 2026 ജനുവരി 22ന് ആയിരിക്കും. എന്നുവെച്ച്, വരുന്ന 64 ദിവസം ബറോ ഇരുട്ടിലായിരിക്കില്ല. പുലരിയിലും സന്ധ്യയിലും അനുഭവപ്പെടുന്ന മങ്ങിയ വെളിച്ചമായിരിക്കും (സിവിൽ ട്വിലൈറ്റ്) അവിടെ അനുഭവപ്പെടുക. ഏതാണ്ട് 5000ത്തോളം പേരാണ് ബറോവിൽ താമസിക്കുന്നത്. 

Tags:    
News Summary - Alaska city won't see the sun for the next 64 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.