കോഴിക്കോട്: പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന ആശയവുമായി എ.ഐ സഹായത്തോടെ ചിത്രകഥ തയാറാക്കി ജ്യോതിഷ് മണാശ്ശേരി. ഫ്ലക്സിന്റെ അമിതോപയോഗം പരിസ്ഥിതിക്കേൽപിക്കുന്ന ആഘാതം വിശദീകരിക്കുന്നതാണ് ചിത്രകഥയുടെ ഉള്ളടക്കം.
10 വർഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘മാധ്യമം’ പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തെ ജെമിനിയുടെ (AI) സാധ്യത ഉപയോഗിച്ചാണ് ചിത്രകഥാ രൂപത്തിലേക്ക് മാറ്റിയത്. പരിസ്ഥിതി സൗഹൃദ പ്രചരണ രീതി കൂടി നാട്ടിൽ ചർച്ച ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് കോഴിക്കോട് ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ കൂടിയായ ജ്യോതിഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.