ന്യൂഡൽഹി: ഇന്ത്യയിൽ 44 ശതമാനത്തോളം നഗരങ്ങൾ ഗുരുതര വായുമലിനീകരണം നേരിടുന്നുവെന്ന് സെന്‍റർ ഫോർ റിസർച്ച് ഓൺ എനർജി ആന്‍റ് ക്ലീൻ എയർ (സി.ആർ.ഇ.എ) റിപ്പോർട്ട്. എന്നാൽ നാഷണൽ ക്ലീൻ എയർ പ്രോഗ്രാമിൽ ഇവയിൽ 4 ശതമാനം നഗരങ്ങൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. 4,041 നഗരങ്ങളിൽ പി.എം ലെവൽ 2.5നു മുകളിലാണെന്നാണ് സി.ആർ.ഇ.എ നൽകുന്ന സാറ്റലൈറ്റ് വിവരം. ഇവയിൽ 1,787 എണ്ണത്തിൽ കഴിഞ്ഞ 5 വർഷങ്ങളിൽ തുടർച്ചയായി പി.എം ലെവൽ 2.5നു മുകളിലാണ്.
അസമിലെ ബൈർണിഹാട്ട്, ഡൽഹി, ഉത്തർപ്രദേശിലെ ഗാസിയാബാദ് എന്നിവയാണ് ഗുരുതര മലീനീകരണം നേരിടുന്ന നഗരങ്ങളിൽ ഏറ്റവും മുന്നിലുള്ളത്. പിന്നാലെ നോയിഡയും ഗുരുഗ്രാമും, ഗ്രേറ്റർ നോയിഡയും, ഹാജിപൂരും, മുസാഫിർ നഗറും ഉണ്ട്.
നിലവിൽ 130 നഗരങ്ങൾ മാത്രമാണ് എൻ.സി.എ.പി പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. മലിനീകരണ തോതിൽ ദേശീയ മാനദണ്ഡത്തിന്‍റെ മൂന്ന് മടങ്ങ് വർധനയോടെയാണ് ഡൽഹി പട്ടികയിൽ മുൻ നിരയിൽ ഇടംപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.