'നീണ്ട തലമുടി കണ്ട് അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു; വെളിപ്പെടുത്തലുമായി അമിതാബ് ബച്ചൻ

ബോളിവുഡിൽ പകരം വെക്കാനില്ലാത്ത നടനാണ് അമിതാബ് ബച്ചൻ. 80ാം വയസ്സിലും സിനിമയിലും ടെലിവിഷൻ ഷോയിലും സജീവമായ 'ബിഗ് ബി' ഒരു കാലത്ത് ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമായാണ് അറിയപ്പെട്ടിരുന്നത്. 'ആംഗ്രി യങ് മാൻ' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഏറെ ആദരിക്കപ്പെടുന്ന താരകുടുംബമാണ് ബച്ചന്റേത്. ഭാര്യ ജയയും മകൻ അഭിഷേകും മരുമകൾ ഐശ്വര്യ റായിയുമെല്ലാം വെള്ളിത്തിരയിൽ വെട്ടിത്തിളങ്ങിയവർ.

ഇപ്പോൾ തന്റെ വിവാഹത്തിലേക്ക് നയിച്ച ഘടകമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബച്ചൻ. അന്നത്തെ പ്രമുഖ നടിയായിരുന്ന ജയയുടെ നീണ്ട തലമുടിയായിരുന്നു തന്നെ ആകർഷിച്ചതെന്നാണ് കോൻ ബനേഗാ ക്രോർപതി എന്ന ടെലിവിഷൻ പരിപാടിക്കിടെ അദ്ദേഹം വെളിപ്പെടുത്തിയത്. ഷോയിൽ പ​ങ്കെടുക്കാനെത്തിയ പ്രിയങ്ക മഹർഷിയുടെ നീണ്ട തലമുടി കണ്ട അദ്ദേഹം, തനിക്ക് നീളമുള്ള മുടി വളരെയധികം ഇഷ്ടമാണെന്ന് പറയുകയും അത് എല്ലാവരെയും കാണിക്കാമോ എന്ന് ആവശ്യപ്പെടുകയും​ ചെയ്തു. ശേഷം ഇക്കാരണത്താലാണ് താൻ ജയയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചതെന്ന് വെളിപ്പെടുത്തുകയായിരുന്നു.



1971ൽ ഋഷികേഷ് മുഖർജിയുടെ ഗുഡ്ഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അമിതാബ് ബച്ചനും ജയയും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് സൻജീർ, അഭിമാൻ, ചുപ്കെ ചുപ്കെ, ഷോലെ, കഭി ഖുഷി കഭി ഗം തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒരു​മിച്ചെത്തി. 1973ലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം കുടുംബ കാര്യങ്ങളിലേക്ക് തിരിഞ്ഞ ജയ സിനിമയിൽനിന്ന് പതിയെ മാറി. പിന്നീട് രാഷ്ട്രീയത്തിലും ഇറങ്ങി.

Tags:    
News Summary - ‘Seeing her long hair and wanting to marry her; Amitabh Bachchan with disclosure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.