അ​ക​ല​ങ്ങ​ളി​ൽ നി​ന്ന് ഒ​റ്റ​ത്താ​ള​ത്തി​ലേ​ക്ക്, ‘ഭൂ​മി ദ ​ബാ​ൻ​ഡി’​ലേ​ക്ക്

പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പ​ന്ത്ര​ണ്ട് സ്വ​ര​ങ്ങ​ൾ, ഒ​രു​മ​യു​ടെ താ​ള​ത്തി​ൽ ഭൂ​മി​യാ​യി അ​വ​ർ പെ​യ്തി​റ​ങ്ങു​ന്നു. സം​ഗീ​ത​ത്തോ​ടു​ള്ള അ​ട​ങ്ങാ​ത്ത ആ​വേ​ശ​ത്താ​ൽ കൂ​ട്ടു​ചേ​ർ​ന്ന പെ​ൺ​കൂ​ട്ടാ​യ്മ​യാ​ണ് ‘ഭൂ​മി ദ ​ബാ​ൻ​ഡ്’. ജീ​വി​ത​ത്തി​ന്റെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ക​ല​യെ നെ​ഞ്ചേ​റ്റു​ന്ന വീ​ട്ട​മ്മ​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും അ​ധ്യാ​പ​ക​രും ചേ​ർ​ന്നൊ​രു​ക്കു​ന്ന ഈ ​സം​ഗീ​ത​യാ​ത്ര ഇ​തി​നോ​ട​കം ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി​ക്ക​ഴി​ഞ്ഞു. ഓ​രോ വേ​ദി​യി​ലും മാ​റു​ന്ന അം​ഗ​ങ്ങ​ളാ​ണെ​ങ്കി​ലും മാ​റാ​ത്ത സം​ഗീ​ത​മാ​ധു​ര്യ​വു​മാ​യി ഇ​വ​ർ യാ​ത്ര തു​ട​രു​ന്നു. പ്ര​കൃ​തി​യോ​ളം ക​നി​വു​ള്ള, അ​മ്മ​യോ​ളം ക​രു​ത്തു​ള്ള സം​ഗീ​ത​വു​മാ​യി എ​ത്തി​യ ഭൂ​മി ദ ​ബാ​ൻ​ഡി​ന്റെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്.

‘ഭൂ​മി ദ ​ബാ​ൻ​ഡി’​ലേ​ക്ക്

‘മ്യൂ​സി​ക്ക​ൽ വൈ​ഫ്സ്’ എ​ന്ന റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 12 സം​ഗീ​ത​പ്രേ​മി​ക​ളാ​യ സ്ത്രീ​ക​ൾ ചേ​ർ​ന്നൊ​രു​ക്കി​യ മ​നോ​ഹ​ര​മാ​യ സ്വ​പ്ന​മാ​ണ് ഭൂ​മി ദ ​ബാ​ൻ​ഡ്. ‘എ​ന്തു​കൊ​ണ്ട് ന​മു​ക്കൊ​രു​മി​ച്ച് സം​ഗീ​ത​യാ​ത്ര തു​ട​ർ​ന്നു​കൂ​ടാ’ എ​ന്ന ചി​ന്ത​യു​ണ്ടാ​കു​ന്ന​ത് ഈ ​കാ​ല​യ​ള​വി​ലാ​ണ്. ഭൂ​മി അ​മ്മ​യാ​ണ​ല്ലോ. ആ ​അ​ർ​ഥ​ത്തി​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു പേ​രി​ലേ​ക്കെ​ത്തി​യ​തെ​ന്ന് ബാ​ൻ​ഡി​ലെ അം​ഗ​മാ​യ ശ്രു​തി പ​റ​യു​ന്നു.

പൂ​ർ​ണ​മാ​യും സ്ത്രീ​ക​ൾ അ​ണി​നി​ര​ക്കു​ന്ന ഈ ​ബാ​ൻ​ഡി​ലെ അം​ഗ​ങ്ങ​ൾ പ​ല മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ഐ.​ടി ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റ് ക​മ്പ​നി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും,​ സം​ഗീ​ത അ​ധ്യാ​പി​ക​മാ​രും ​വീ​ട്ട​മ്മ​മാ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ​ജോ​ലി​ത്തി​ര​ക്കു​ക​ളും മ​റ്റ് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളും കാ​ര​ണം എ​ല്ലാ ഷോ​ക​ളി​ലും 12 പേ​ർ​ക്കും ഒ​രു​പോ​ലെ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​റി​ല്ല. എ​ങ്കി​ലും, ല​ഭ്യ​മാ​യ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി (കു​റ​ഞ്ഞ​ത് 5 പേ​ർ) ഓ​രോ വേ​ദി​യും അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ൻ ഭൂ​മി ബാ​ൻ​ഡി​ന് സാ​ധി​ക്കു​ന്നു​ണ്ട്.

ഒ​രു​മ​യു​ടെ ഈ​ണം

​ഒ​രു പു​തി​യ ബാ​ൻ​ഡ് എ​ന്ന നി​ല​യി​ൽ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ വേ​ദി​ക​ൾ കീ​ഴ​ട​ക്കാ​ൻ ഭൂ​മി​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഷോ​ക​ൾ ത​ന്ന ആ​ത്മ​വി​ശ്വാ​സം വ​ലു​താ​ണ്. ശ്രു​തി എ​സ്. ബാ​ബു, മാ​ധു​ര്യ, ആ​തി​ര വി​ജ​യ​ൻ, ന​ഫ്‌​ല, ശ്രീ​ഷ്മ, അ​മ​ല ല​ക്ഷ്മി, അ​ഞ്ജ​ലി എ​ന്നി​വ​രാ​ണ് ​ഭൂ​മി​യി​ൽ സ​ജീ​വ​മാ​യി​ട്ടു​ള്ള​വ​ർ. ​സം​ഗീ​ത​ത്തോ​ടു​ള്ള അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശ​വും പ​ര​സ്പ​ര​മു​ള്ള സൗ​ഹൃ​ദ​വു​മാ​ണ് ഭൂ​മി ബാ​ൻ​ഡി​ന്റെ ഊ​ർ​ജം. ഓ​രോ വേ​ദി​ക​ളി​ലും ല​ഭി​ക്കു​ന്ന ജ​ന​പി​ന്തു​ണ ഈ ​പെ​ൺ​കൂ​ട്ടാ​യ്മ​ക്ക് വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​ത്.

സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള ബാ​ൻ​ഡു​ക​ൾ​ക്ക് ഒ​രു പ്ര​ത്യേ​ക സ്വീ​കാ​ര്യ​ത​യു​ണ്ട്. കു​ടും​ബം,ജോ​ലി എ​ന്നി​വ​ക്കി​ട​യി​ലും ക​ല​യെ സ്നേ​ഹി​ക്കു​ന്ന​വ​ർ ഒ​ത്തു​ചേ​രു​ന്ന​ത് സ​മൂ​ഹ​ത്തി​ന് ന​ൽ​കു​ന്ന സ​ന്ദേ​ശം വ​ലു​താ​ണ്. ഇ​ത് കേ​വ​ലം വി​നോ​ദം മാ​ത്ര​മ​ല്ല, വ​ലി​യൊ​രു സ്ത്രീ​മു​ന്നേ​റ്റം കൂ​ടി​യാ​ണ്. വെ​റു​തെ പാ​ടു​ക എ​ന്ന​തി​ലു​പ​രി പ്രേ​ക്ഷ​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​താ​ണ് ഒ​രു ലൈ​വ് ബാ​ൻ​ഡ്. ​​ഓ​രോ ബാ​ൻ​ഡി​നും അ​തി​ന്റേ​താ​യ സി​ഗ്നേ​ച്ച​ർ സ്റ്റൈ​ൽ ഉ​ണ്ടാ​കും. മെ​ല​ഡി, ഫോ​ക്ക്, വെ​സ്റ്റേ​ൺ എ​ന്നി​ങ്ങ​നെ വി​വി​ധ ശൈ​ലി​ക​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് പ​ല​പ്പോ​ഴും പാ​ട്ടു​ക​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​ത്. പ്രേ​ക്ഷ​ക​ർ പ​റ​യു​ന്ന പാ​ട്ടു​ക​ളാ​ണ് എ​പ്പോ​ഴും തി​ര​ഞ്ഞെ​ടു​ക്കാ​റു​ള്ള​തെ​ന്ന് ഭൂ​മി പ​റ​യു​ന്നു.

 

ക​ട​മ്പ​ക​ൾ ക​ട​ന്ന്

ഓ​ൾ-​വി​മ​ൻ ബാ​ൻ​ഡ് എ​ന്ന​ത് വെ​റു​മൊ​രു സം​ഗീ​ത​ക്കൂ​ട്ടാ​യ്മ മാ​ത്ര​മ​ല്ല, വ​ലി​യൊ​രു സ്വ​പ്നം കൂ​ടി​യാ​ണ്. കു​ടും​ബ​ത്തി​ന്റെ പൂ​ർ​ണ പി​ന്തു​ണ​യു​ള്ള​തു​കൊ​ണ്ടാ​ണ് ഈ ​വേ​ദി​യി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞ​ത്. സ്ത്രീ​ക​ൾ എ​ന്ന നി​ല​യി​ൽ പ​ല​പ്പോ​ഴും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ കൂ​ടു​മെ​ങ്കി​ലും, ഈ ​ബാ​ൻ​ഡ് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​ക​ണ​മെ​ന്ന അ​തി​യാ​യ ആ​ഗ്ര​ഹം കൊ​ണ്ട് പ​ല വി​ട്ടു​വീ​ഴ്ച​ക​ളും സ​ന്തോ​ഷ​ത്തോ​ടെ ചെ​യ്യാ​റു​ണ്ടെ​ന്നും ഭൂ​മി ടീം ​ഒ​രേ സ്വ​ര​ത്തി​ൽ പ​റ​യു​ന്നു.

ഇ​ന്ന് സം​ഗീ​ത​രം​ഗ​ത്ത് വ​ലി​യ മ​ത്സ​ര​മാ​ണു​ള്ള​ത്. എ​സ്റ്റാ​ബ്ലി​ഷ്ഡ് ആ​യ ഒ​ട്ട​ന​വ​ധി ബാ​ൻ​ഡു​ക​ൾ​ക്കി​ട​യി​ൽ ഞ​ങ്ങ​ളു​ടേ​താ​യ ഒ​രി​ടം ക​ണ്ടെ​ത്തു​ക എ​ന്ന​ത് വ​ലി​യൊ​രു പോ​രാ​ട്ടം ത​ന്നെ​യാ​ണ്. എ​ങ്കി​ലും ആ ​വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട്ട് മു​ന്നേ​റാ​ൻ ത​ന്നെ​യാ​ണ് ഞ​ങ്ങ​ളു​ടെ തീ​രു​മാ​നം.

അ​ക​ല​ങ്ങ​ളി​ൽ നി​ന്ന് ഒ​റ്റ​ത്താ​ള​ത്തി​ലേ​ക്ക്

എ​ല്ലാ​വ​രും പ​ല​യി​ട​ങ്ങ​ളി​ലാ​യ​തു​കൊ​ണ്ട് പ്രാ​ക്ടീ​സ് സെ​ഷ​നു​ക​ളി​ൽ ചെ​റി​യ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടാ​റു​ണ്ട്. എ​ങ്കി​ലും ഓ​രോ ഷോ​യ്ക്കു​മു​മ്പും എ​ല്ലാ​വ​ർ​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യം ക​ണ്ടെ​ത്തി നാ​ലോ അ​ഞ്ചോ ത​വ​ണ​യെ​ങ്കി​ലും ഒ​രു​മി​ച്ച് പാ​ടി ത​യാ​റെ​ടു​ക്കും. ഓ​ഡി​യ​ൻ​സി​ന്റെ പ​ൾ​സ് അ​റി​ഞ്ഞ് സം​ഗീ​തം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ഞ​ങ്ങ​ൾ എ​ന്നും ശ്ര​മി​ക്കാ​റു​ള്ള​ത്. ​മെ​ല​ഡി​ക​ൾ മു​ത​ൽ ആ​വേ​ശം നി​റ​ക്കു​ന്ന ഫാ​സ്റ്റ് സോ​ങ്ങു​ക​ളും ​സെ​മി ക്ലാ​സി​ക്ക​ൽ, ഗ​സ​ൽ, ഹി​ന്ദു​സ്ഥാ​നി തു​ട​ങ്ങി എ​ല്ലാ ജോ​ണ​റു​ക​ളും കൈ​കാ​ര്യം ചെ​യ്യാ​ൻ ക​ഴി​യു​ന്ന പ്ര​തി​ഭ​ക​ൾ ഞ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. കേ​ൾ​ക്കു​ന്ന​വ​ർ​ക്ക് സ​ന്തോ​ഷ​മാ​ക​ണം എ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് ഞ​ങ്ങ​ൾ പാ​ട്ടു​ക​ൾ പാ​ടാ​റു​ള്ള​ത് -‘ഭൂ​മി’ അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക്

​2024 അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ‘ഭൂ​മി’ എ​ന്ന ഈ ​കൂ​ട്ടാ​യ്മ പി​റ​വി​യെ​ടു​ക്കു​ന്ന​ത്. നി​ല​വി​ൽ വോ​ക്ക​ൽ ആ​ർ​ട്ടി​സ്റ്റു​ക​ൾ മാ​ത്ര​മാ​ണ് സ്ത്രീ​ക​ൾ ആ​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഞ​ങ്ങ​ളു​ടെ അ​ടു​ത്ത വ​ലി​യ ല​ക്ഷ്യം എ​ന്ന​ത് ഒ​രു കം​പ്ലീ​റ്റ് ഫീ​മെ​യി​ൽ ഓ​ർ​ക്ക​സ്ട്ര കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്ന​താ​ണ്. ​സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള ഒ​രു പൂ​ർ​ണ സം​ഗീ​ത​സം​ഘ​മാ​യി വേ​ദി​ക​ൾ കീ​ഴ​ട​ക്കു​ക എ​ന്ന ആ ​സ്വ​പ്ന​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ഇ​പ്പോ​ൾ.

 

സ​ന്തോ​ഷ​ത്തി​ലേ​ക്കു​ള്ള വ​ഴി

​ന​മ്മു​ടെ ഇ​ഷ്ട​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ജീ​വി​ക്കു​ന്ന​തി​ലാ​ണ് ഏ​റ്റ​വും വ​ലി​യ സ​ന്തോ​ഷം. ആ ​സ​ന്തോ​ഷം ക​ണ്ടെ​ത്താ​നാ​ണ് ഞ​ങ്ങ​ൾ സം​ഗീ​ത​ത്തെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ഉ​ള്ളി​ലെ ക​ഴി​വി​നെ സ​ന്തോ​ഷ​ത്തോ​ടെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന​ത് ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണ്. ആ ​ഉ​ത്ത​ര​വാ​ദി​ത്തം ഭം​ഗി​യാ​യി നി​റ​വേ​റ്റി​ക്കൊ​ണ്ടു​ത​ന്നെ സം​ഗീ​ത​ത്തെ​യും ജീ​വി​ത​ത്തെ​യും ഒ​രു​മി​ച്ച് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഭൂ​മി ടീം ​പ​റ​യു​ന്നു.

Tags:    
News Summary - bhumi the band which is made up entirely of women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.