സൈക്കിളിൽ കശ്മീരിലേക്ക് പോകുന്ന സഹ്ല,
ഷാമിൽ, മശ്ഹൂർ ഷാൻ
അരീക്കോട്: കശ്മീരിലെ മഞ്ഞുമലകളിൽ ഐസ് വീഴുന്ന കാഴ്ച കാണാൻ അരീക്കോട്ടുനിന്ന് സൈക്കിളിൽ യാത്ര പോവുകയാണ് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ തച്ചണ്ണ സ്വദേശി സക്കീർ ഹുസൈൻ-ഹഫ്സത്ത് ദമ്പതികളുടെ മൂത്തമകളായ സഹ്ല എന്ന 21കാരിയും രണ്ട് സുഹൃത്തുക്കളും.
ഞായറാഴ്ച അരീക്കോട് പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്നാണ് യാത്ര ആരംഭിക്കുന്നത്. മൂന്ന് മാസംകൊണ്ട് ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി കശ്മീരിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സഹ്ലയും സുഹൃത്തുക്കളും. തിരിച്ച് നാട്ടിലേക്കും സൈക്കിളിൽ കാഴ്ചക്കൾ കണ്ട് മടങ്ങാനാണ് തീരുമാനം.
2018ൽ സൈക്കിൾ ചവിട്ടി കശ്മീരിൽ എത്തിയ ഷാമിലും ബൈക്കുമായി മിക്ക സംസ്ഥാനങ്ങളും സഞ്ചരിച്ച മൂർക്കനാട് സ്വദേശി മഷ്ഹൂർ ഷാനുമാണ് കൂടെ യാത്ര തിരിക്കുന്ന സുഹൃത്തുക്കൾ. സഹ്ല യാത്രയെക്കുറിച്ച് പറഞ്ഞപ്പോൾ പിതാവ് സക്കീറും കുടുംബവും പൂർണ പിന്തുണയാണ് നൽകിയത്. മധ്യപ്രദേശിലെ അമർകന്ത് ഐ.ജി.എൻ.ടി.യു കേന്ദ്ര സർവകലാശാലയിലെ ജേണലിസം ഒന്നാം വർഷ പി.ജി വിദ്യാർഥിയാണ് സഹ്ല. യാത്രക്കിടയിൽ പറ്റിയാൽ യൂനിവേഴ്സിറ്റി വരെ ഒന്ന് പോവും.
മുഹമ്മദ് ഷാമിൽ 'ഏറനാട് പെഡലേയ്സ്' സൈക്കിൾ കൂട്ടായ്മയുടെ സെക്രട്ടറിയും മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രീഷ്യനുമാണ്. ഒരുപാട് കാലമായി രണ്ടാമതൊരു കശ്മീർ യാത്രക്കുവേണ്ടി തയാറെടുക്കാൻ തുടങ്ങിയിട്ട്. മശ്ഹൂർ ഷാൻ അരീക്കോട് ഐ.ടി.െഎയിലെ താൽക്കാലിക അധ്യാപകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.