പൃഥ്വിരാജ് സുകുമാരൻ

ബഹ്റൈനിൽ പൃഥ്വിരാജ് തരംഗം; വിലായത് ബുദ്ധ'ക്ക് ആവേശകരമായ സ്വീകരണം

മനാമ: മലയാളത്തിന്റെ അഭിമാനതാരം പൃഥ്വിരാജ് സുകുമാരൻ നായകനായ 'വിലായത് ബുദ്ധ' കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തു. ചിത്രത്തിന്റെ ഫാൻസ് ഷോ ബഹ്റൈൻ പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ യൂനിറ്റിന്റെ നേതൃത്വത്തിൽ ഗംഭീരമായി നടന്നു. എപ്പിക്സ് സിനിമാസിൽ നടന്ന ഷോയ്ക്ക് വൻ ജനപങ്കാളിത്തമാണ് ലഭിച്ചത്. ഷോയ്ക്ക് മുൻപായി പൃഥ്വിരാജ് ഫാൻസ് യൂനിറ്റ് പൃഥ്വിരാജിന് ഒരു ട്രിബ്യൂട്ട് വിഡിയോയും പ്രദർശിപ്പിച്ചു.

പൃ​ഥ്വി​രാ​ജ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഫാ​ൻ​സ് ഷോ​യി​ൽ നി​ന്ന്

സിനിമ കണ്ട ജനങ്ങൾ നടന്‍റെ അഭിനയ മികവിനെയും ചിത്രത്തിന്റെ കഥയെയും സംവിധാനത്തെയും പ്രശംസിച്ചു. ഫാൻസ് ഷോയുടെ ഭാഗമായി ബഹ്റൈനിലെ റബ്ബർ ബാൻഡ് എന്ന ബാൻഡിന്റെ പ്രോഗ്രാം, കേക്ക് കട്ടിങ്, ഗിവ് എവേ മത്സര വിജയികൾക്ക് ടിക്കറ്റ് വിതരണം തുടങ്ങിയവയും നടന്നു. ബഹ്റൈനിലെ പൃഥ്വിരാജ് ഫാൻസ് അസോസിയേഷന്റെ ഈ സംരംഭം സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധേയമായി. എപ്പിക്സ് സിനിമാസ്, ലൈവ് എഫ്.എം 107.2, ജോയ് മാമാസ് എന്നിവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.

Tags:    
News Summary - Prithviraj wave in Bahrain; 'Vilayath Buddha' gets an enthusiastic reception

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.