സ്പോട്ടിഫൈയിൽ ഇടംപിടിച്ച് തല്ലുമാലയിലെ 'പാത്തൂ' ഗാനം; ഗ്ലോബൽ ചാർട്ടിൽ നാലാം സ്ഥാനത്ത്...
ടോവിനോ തോമസ് കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. ആഗസ്റ്റ് 12 ന് തിയറ്റർ റിലീസായി എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പം ഷൈൻ, ടോം ചാക്കോ, ചെമ്പൻ വിനോദ് ജോസ്, ബിനു പപ്പു, ലുക്മാൻ, ജോണി ആന്റണി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
തല്ലുമാലയിലെ ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് ഇറങ്ങിയ 'ന്ന്ന്നിട്ടും ഇജ്ജ് എന്തേ പറയാത്തൂ പാത്തു' എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിലും യൂട്യൂബിലും സൂപ്പർ ഹിറ്റാണ്. സ്പോട്ടിഫൈയിലും പാട്ട് ഇടംപിടിച്ചിട്ടുണ്ട്. സ്പോട്ടിഫൈയുടെ ഗ്ലോബൽ വൈറൽ 50 ചാർട്ടിൽ നാലാം സ്ഥാനത്താണ് തല്ലുമാലയുടെ ഗാനം.
വിഷ്ണു വിജയ് ആണ് തല്ലുമാലയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശക്തിശ്രീ ഗോപാലൻ, ടൊവിനോ തോമസ്, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തെ കൂടാതെ ഇംഗ്ലീഷിലും അറബിയിലുമാണ് തല്ലുമാലയിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.