'നന്നാവാൻ എന്താ പോംവഴി....'; അമ്പലമുക്കിലെ വിശേഷങ്ങൾ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്
ചാന്ദ് ക്രിയേഷൻസിെൻറ ബാനറിൽ ജെ. ശരത്ചന്ദ്രൻ നായർ നിർമിച്ച് ഉമേഷ് കൃഷ്ണൻ കഥ, തിരക്കഥ എഴുതി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന 'അമ്പലമുക്കിലെ വിശേഷങ്ങൾ' എന്ന ചിത്രത്തിലെ ആദ്യത്തെ വീഡിയോ സോങ് പുറത്തുവിട്ടു. ബി.കെ ഹരിനാരായണൻ രചനയും രഞ്ജിൻ രാജ് സംഗീതവും നിർവഹിച്ചിരിക്കുന്നു, സന്നിധാനന്ദൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഗോകുൽ സുരേഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ലാൽ, ധർമജൻ ബോൾഗാട്ടി, മേജർ രവി, ഗണപതി, ബിജുക്കുട്ടൻ, സുധീർ കരമന, അനീഷ് ജി മേനോനും, മറീനാ മൈക്കിൾ, ഷെഹീൻ സിദ്ധിഖ് എന്നിവർ പ്രാധാന വേഷത്തിൽ എത്തുന്നു.
മനോജ് ഗിന്നസ്സ്, ഹരികൃഷ്ണന്‍, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി, ഉല്ലാസ് പന്തളം, അസീസ് വോഡാഫോണ്‍, സുനില്‍ സുഖദ, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍,ഇഷ്നി, സോനാ നായര്‍, ശ്രേയാണി, ബിനോയ് ആൻറണി, വനിത കൃഷ്ണചന്ദ്രന്‍, അശ്വനി, സൂര്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ചിത്രത്തിെൻറ ഛായാഗ്രഹണം അബ്ദുള്‍ റഹീം നിര്‍വ്വഹിക്കുന്നു. കോപ്രൊഡ്യുസര്‍-മുരളി ചന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഭാരത് ചന്ദ്, സംഗീതം- അരുള്‍ ദേവ്, രഞ്ജിന്‍ രാജ്. ക്രിയേറ്റീവ് സപ്പോർട്ട് -ജോഷ്, എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, സൗണ്ട്-വിനോദ് - ലാല്‍ മീഡിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.