'അല്ലാഹു അക്ബർ'; 57 വർഷം മുമ്പ്​ വാപ്പ ഈണമിട്ട ഭക്തിഗാനത്തിന്​ പുതുജീവൻ നൽകി നജീം അർഷാദ്​

57 വർഷം മുമ്പ്​ പിതാവ്​ സംഗീതം നൽകിയ മറ്റൊരു ഗാനം​ കൂടി പുനരാവിഷ്​കരിച്ച്​ യുവഗായകൻ നജീം അർഷാദ്​. വാപ്പ ഷാഹുൽ ഹമീദ്​ ഈണമിട്ട 'അല്ലാഹു അക്ബർ...' എന്ന്​ തുടങ്ങുന്ന ഇസ്​ലാമിക ഭക്​തിഗാനമാണ്​ സംഗീതാസ്വാദകർക്കുള്ള ബലിപ്പെരുന്നാൾ സമ്മാനമായി നജീം പുറത്തിറക്കിയത്​. ഷാഹുൽ ഹമീദിന്‍റെ സുഹൃത്ത്​ വടശ്ശേരി ഖാദർ ആണ്​ ഈ ഗാനത്തിന്‍റെ വരികൾ എഴുതിയത്​. അദ്ദേഹം ഇന്ന്​ ജീവിച്ചിരിപ്പില്ല.

നജിം അർഷാദും ഇൽഹാൻ അർഷാഖും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നജിം അർഷാദിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്.


Full View

ദാസ് കെ. മേനോൻ പകർത്തിയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് സച്ചു സുരേന്ദ്രനാണ്. സ്റ്റിൽസ് ആൻഡ് ഡിസൈൻ -സിറാജ് നാസർ, പ്രോഗ്രാമിങ് ആൻഡ് ഗിറ്റാർ -ശ്രീരാഗ് സുരേഷ്, സ്ട്രിങ്സ് -നിരഞ്ജൻ, സജിൻബാബു, നേണുഗോപാൽ, വുഡ്വിൻഡ് -രാജേഷ് കാർത്തിക്, എത്നിക് പെർകഷൻസ് -സുരേഷ് കൃഷ്ണൻ, മിക്സ് -സജിം നൗഷാദ്, മാസ്റ്ററിങ് -എസ്.കെ.ആർ സ്റ്റുഡിയോസ്, ബാക്കിങ് വോക്കൽസ് -വിഷ്ണു പ്രസാദ്, മൊഹമ്മദ് നിസാം. 

Tags:    
News Summary - Najim Arshad new music album released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT