Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ഷൻ പാട്ടുമായി ജാസി ഗിഫ്റ്റ്
തെരഞ്ഞെടുപ്പ് സമയത്ത് ഇലക്ഷൻ പാട്ടുമായി ജാസി ഗിഫ്റ്റ്. അർജുൻ അശോകൻ നായകനും ഗായത്രി അശോക് നായികയാവുന്ന 'മെമ്പർ രമേശൻ ഒമ്പതാം' വാർഡ് എന്ന ചിത്രത്തിലെ പാട്ടാണ് സമകാലിക രാഷ്ട്രീയ വിഷയങ്ങളെ കോർത്തിണക്കി അവതരിപ്പിച്ചിട്ടുള്ളത്.
ശബരീഷ് വർമയാണ് പാട്ടിനായി വരികൾ എഴുതിയിരിക്കുന്നത്. ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശബരീഷ് വർമ്മ, രഞ്ജി പണിക്കർ , ഇന്ദ്രൻസ്, മമ്മുക്കോയ, സാജു കൊടിയൻ, ജോണി ആന്റണി,ബിനു അടിമാലി അനൂപ് (ഗുലുമാൽ )മെബിൻ ബോബൻ, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം ,സജാദ് ബ്രൈറ്റ് ,കല, മാഗി ജോസി എന്നിവരാണ് മെമ്പർ രമേശൻ ഒമ്പതാം വാർഡ് എന്ന ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ചിത്രത്തിലെ മറ്റ് ഗാനങ്ങളും ശ്രദ്ധ നേടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.