Posted On
date_range Updated On
date_range പേരമകളെ പിയാനോ വായന പഠിപ്പിക്കുന്ന ഇളയരാജ; വിഡിയോ പങ്കുവെച്ച് യുവൻ ശങ്കർരാജ
തമിഴിലെ മുൻനിര യുവ സംഗീത സംവിധായകൻ യുവൻ ശങ്കർരാജ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ വൈറലാകുന്നു. വിഡിയോയിലുള്ളത് സാക്ഷാൽ ഇളയരാജയും യുവെൻറ മകൾ സിയയുമാണ്. പിതാവും സംഗീത മാന്ത്രികനുമായ ഇളയരാജ പേരമകളെ പിയാനോ വായന പഠിപ്പിക്കാൻ ശ്രമിക്കുന്നതാണ് യുവൻ വിഡിയോ പകർത്തിയിരിക്കുന്നത്.
എന്നാൽ, ഇളയരാജ പിയാനോ വായന തുടങ്ങിയതും സിയയുടെ ശ്രദ്ധ മറ്റൊന്നിലേക്കായി. ശ്രമം പരാജയപ്പെട്ടതോടെ അവളെ കൈയ്യിലെടുത്ത് അദ്ദേഹം പോവുകയും ചെയ്തു. എന്തായാലും, തങ്ങളുടെ പ്രിയ സംഗീത സംവിധായകെൻറ അപൂർവ്വ വിഡിയോ സിനിമാ താരങ്ങളടക്കം ഏറ്റെടുത്തിട്ടുണ്ട്. നടി ശ്രുതി ഹാസനും ഗായകൻ വിജയ് യേശുദാസും കമൻറ് സെക്ഷനിൽ സന്തോഷമറിയിച്ച് രംഗത്തെത്തി.
അജിത് നായകനാകുന്ന വലിമൈ എന്ന ചിത്രത്തിന് വേണ്ടിയാണ് യുവൻ ഏറ്റവുമൊടുവിൽ സംഗീതം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.