ഇളമൈ ഇതോ ഇതോ... പാട്ടുപാടി പുതുവത്സരാശംസ നേർന്ന്​ ഇളയരാജ, ഏറ്റെടുത്ത്​ ആരാധകർ -വിഡിയോ

പുതുവത്സരാഘോഷത്തിൽ എല്ലാ സംഗീത പ്രേമികളുടെയും മനസിലേക്ക്​ ഓടിയെത്തുന്ന ഗാനമാണ്​ സംഗീത സംവിധായകൻ ഇളയരാജയുടെ ഇളമൈ ഇതോ ഇതോ... എസ്.പി. ബാലസുബ്രഹ്​മണ്യം പാടിയ ഗാനം കാലതീതമായ ക്ലാസിക്​ പാട്ടായി ആരാധകർ ഇന്നും ഏറ്റെടുക്കുന്നുണ്ട്​.

1982ൽ പുറത്തിങ്ങിയ സകലകലാ വല്ലഭനിലെ ഈ പാട്ടിന്‍റെ തുടക്കത്തിൽ കമൽഹാസൻ എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ ആശംസിച്ചാണ്​ എത്തുന്നത്​. ഇപ്പോൾ ആരാധകർക്ക്​ 'ഇളമൈ ഇതോ ഇതോ' പാടി പുതുവർഷ ആശംസകൾ നേർന്ന്​ രംഗത്തെത്തിയിരിക്കുകയാണ് ഇളയരാജ.

യാത്രക്കിടെ കാറിനുള്ളിലിരുന്നാണ്​ ഇളയരാജയുടെ ആശംസ. പ്രസരിപ്പോടെയും സ്വയം പാട്ടുപാടി ആസ്വദിച്ചുമാണ്​ ഇസൈജ്ഞാനി ഹ്രസ്വ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്​. ഇളയരാജയുടെ ആശംസ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു.​ പത്തുലക്ഷത്തിലധികം പേർ ഇതിനോടകം വിഡിയോ കാണുകയും ചെയ്തു. 

Tags:    
News Summary - ilaiyaraaja conveys new year wishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT