Posted On
date_range Updated On
date_range ആരാധകർക്ക് പിറന്നാൾ സമ്മാനം; മരക്കാറിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്
മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി. 'ചെമ്പിന്റെ ചേലുള്ള...' എന്നാരംഭിക്കുന്ന ഗാനമാണ് സൈന മ്യൂസിക്ക് പുറത്തിറക്കിയത്.
പ്രിയദർശൻ എഴുതി റോണി റാഫേൽ സംഗീതം പകർന്ന് വിഷ്ണു രാജാണ് ഗാനം ആലപിച്ചത്. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ അഞ്ചു ഭാഷകളിലും ഈ ഗാനം അവതരിപ്പിക്കുന്നുണ്ട്. അർജ്ജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു,
മുകേഷ്, നെടുമുടി വേണു, സിദ്ദിഖ്, മഞ്ജു വാര്യർ, കീർത്തി സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങൾ. ആന്റണി പെരുമ്പാവൂരാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.