എന്നെ അറിയുന്നവർക്ക് വിശദീകരണങ്ങൾ ആവശ്യമില്ല, മനസ്സിലാക്കാത്തവർക്ക് എത്ര വിശദീകരണം നൽകിയാലും കേൾക്കാൻ തയാറാവില്ല -എ.ആർ. റഹ്മാൻ

സംഗീത മേഖലയിലെ അവസരങ്ങളെ കുറിച്ച് എ.ആർ. റഹ്മാൻ അടുത്തിടെ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം ഒരു വിശദീകരണ വിഡിയോയും പുറത്തിറക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആ അധ്യായം താൻ മറന്നു കഴിഞ്ഞു എന്നാണ് റഹ്മാൻ പറയുന്നത്. തന്റെ നിലപാട് വ്യക്തമാക്കാൻ എന്തിനാണ് ഒരു വിഡിയോ പങ്കുവെച്ചത് എന്ന ചോദ്യത്തിന് ‘ജീവിതത്തിൽ നിങ്ങൾ എല്ലാത്തിനും തയാറെടുക്കണം എന്ന മറുപടിയാണ് റഹ്മാൻ നൽകിയത്.

ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, കഴിഞ്ഞ കുറച്ചു കാലമായി ഹിന്ദി സിനിമയിൽ തനിക്ക് അവസരങ്ങൾ കുറയുന്നതിനെക്കുറിച്ച് റഹ്മാൻ സംസാരിച്ചിരുന്നു. സിനിമയിലെ അധികാര കേന്ദ്രങ്ങളിൽ വന്ന മാറ്റങ്ങൾ ഇതിന് കാരണമാകാം എന്നും, ഒരുപക്ഷേ ഇതിന് പിന്നിൽ വർഗീയപരമായ കാരണങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. നേരിട്ടല്ലെങ്കിലും ചില സംസാരങ്ങളിലൂടെ താൻ ഇത് അറിയുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

റഹ്മാന്റെ ഈ വാക്കുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ശോഭാ ഡെ, കങ്കണ റണാവത് തുടങ്ങിയവർ ഇതിനെതിരെ രംഗത്തെത്തി. ബോളിവുഡ് തികച്ചും മതേതരമായ ഇടമാണെന്നും റഹ്മാനെപ്പോലൊരു വ്യക്തി ഇത്തരത്തിൽ സംസാരിക്കാൻ പാടില്ലായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

വിവാദം ശക്തമായതോടെ റഹ്മാൻ സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ പങ്കുവെച്ചു. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാകാമെന്നും ആരെയും വേദനിപ്പിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ എന്റെ പ്രചോദനവും ഗുരുവും വീടുമാണ് എന്ന് അദ്ദേഹം വിഡിയോയിൽ വ്യക്തമാക്കി.

ഏറ്റവും പുതിയ അഭിമുഖങ്ങളിൽ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ ജീവിതത്തിൽ നമ്മൾ എല്ലാത്തിനും തയാറെടുക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്നെ അറിയുന്നവർക്ക് വിശദീകരണങ്ങൾ ആവശ്യമില്ലെന്നും, തന്നെ മനസ്സിലാക്കാത്തവർക്ക് എത്ര വിശദീകരണം നൽകിയാലും അവർ അത് കേൾക്കാൻ തയാറാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ലക്ഷ്യം സംഗീതത്തിലൂടെ രാജ്യത്തെ ഉയർത്തുക എന്നതാണെന്നും, അർഹമായ അവസരങ്ങൾ തന്നെ തേടി എത്തുമെന്നും ഞാൻ വിശ്വസിക്കുന്നു. ഹാൻസ് സിമ്മറിനൊപ്പമുള്ള രാമായണം ഉൾപ്പെടെയുള്ള വലിയ പ്രോജക്റ്റുകളുടെ തിരക്കിലാണിപ്പോൾ റഹ്മാൻ

Tags:    
News Summary - AR Rahman’s clarification video on ‘communal’ remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.