സക്കരിയയും ഹിഷാമും ഒന്നിക്കുന്ന മ്യൂസിക് വിഡിയോ; 'ഹംദം' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര സംവിധായകൻ സക്കരിയ സംവിധാനം ചെയ്യുന്ന മ്യൂസിക് വിഡിയോ 'ഹംദം'-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കോഴിക്കോട് സൈത്തൂണിൽ വെച്ചായിരുന്നു ഔദ്യോഗിക പ്രകാശന ചടങ്ങുകൾ സംഘടിപ്പിച്ചത്. സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബിന്റെ പുതിയ നിർമ്മാണ കമ്പനിയായ 'ആച്ചൂസ് പ്രൊഡക്ഷൻസിന്റെ'  ഔദ്യോഗിക ലോഗോ പ്രകാശനവും ഇതിനൊപ്പം നടന്നു.

ഹിഷാം അബ്ദുൽ വഹാബ്, ഗാനരചയിതാവ് ഷാഫി കൊല്ലം, യുവഗായകൻ ഹനാൻ ഷാ എന്നിവർ ഒന്നിക്കുന്ന ശ്രദ്ധേയമായ സംഗീത ആൽബമാണ് 'ഹംദം'. സിനിമാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സക്കരിയ സ്വതന്ത്ര സംഗീത രംഗത്തേക്ക് ചുവടുവെക്കുന്ന ആദ്യ പ്രൊജക്റ്റ് എന്ന പ്രത്യേകതയും ഇതിനുണ്ട്.


ഹിഷാം അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആച്ചൂസ് പ്രൊഡക്ഷൻസിന്റെ ഔദ്യോഗികമായ തുടക്കത്തിന് കൂടിയാണ് ഈ വേദി സാക്ഷ്യം വഹിച്ചത്. ഈ പുതിയ നിർമ്മാണ കമ്പനിയുടെ ആദ്യ സംരംഭം കൂടിയാണ് ഈ മ്യൂസിക് വിഡിയോ. ഗംഭീര പ്രതിഭകൾ ഒന്നിക്കുന്ന ഈ ദൃശ്യ-സംഗീത വിരുന്നിനായി വലിയ പ്രതീക്ഷയോടെയാണ് ആസ്വാദകർ കാത്തിരിക്കുന്നത്.

Tags:    
News Summary - Hamdam music video first look poster release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-19 06:37 GMT
access_time 2026-07-12 05:14 GMT