എൽ.കെ. ഫൗണ്ടേഷനും ഐലന്‍ഡ്സ് ഡെവലപ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി മറൈൻ ഡ്രൈവ് ക്വീൻസ് വാക്ക് വേയിൽ സംഘടിപ്പിച്ച
‘ബോബ് മാർലി നൈറ്റ്’ സംഗീതനിശയിൽ നിന്ന്
കൊച്ചി: വിഖ്യാത ജമൈക്കന്‍ ഗായകന് ബോബ് മാര്‍ലിയുടെ 45-ാം അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് നടന്ന ‘ബോബ് മാർലി മ്യൂസിക് നൈറ്റ്’ സംഗീത വിസ്മയമായി. ഞായറാഴ്ച വൈകീട്ട് മറൈന്‍ഡ്രൈവ് ക്വിന്‍സ് വാക്വേ ഓപ്പണ്‍ സ്റ്റേജില്‍ നടന്ന പരിപാടി ഗായകനും സംഗീത സംവിധായകനുമായ ജോർജ് പീറ്റർ ബോബ് മാർലിയുടെ ചിത്രം ആലേഖനം ചെയ്ത കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് ബോബ് മാർലിയുടെ ‘കുഡ് യു ബി ലവ്ഡ്’ ഗാനം ജോർജ് പീറ്റർ ആലപിച്ചു.
കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് വി.എ. ശ്രീജിത്ത്, ചലച്ചിത്ര പ്രവർത്തകൻ രാജേഷ് പുത്തൻപുരയിൽ, സുരീന്ദർ സിങ് സേത്തി, ഷാജി ജോര്‍ജ് പ്രണത, പി.എം. ഹാരിസ്, തെന്നല്‍, മത്തായി വർഗീസ്, എബി എബ്രഹാം എന്നിവർ സംസാരിച്ചു. ഡിജെ അജിത് സെബാൻ, ലൂസ് മത്തായി ലൈവ്, റിവർ ഗയ്സ് ബാൻഡ്, ദി ജോഷ് ട്രീ, ലോബ്സ്റ്റർ ഫ്ലൈ എന്നീ ബാൻഡുകൾ സംഗീത പരിപാടി അവതരിപ്പിച്ചു.
‘സെ നോ ടു ഡ്രഗ്സ്’ എന്ന മുദ്രാവാക്യം ഉയർത്തിയുള്ള സംഗീതനിശ എൽ.കെ. ഫൗണ്ടേഷനും ഐലന്‍ഡ്സ് ഡെവലപ്മെന്റ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷനും (ഐ.ഡി.സി.എ) സംയുക്തമായാണ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.