രചന-എച്ച്​. സലാം, ആലാപനം-ദലീമ; ഗൗരിയമ്മക്ക്​ രണ്ട്​ നിയുക്​ത എം.എൽ.എമാരുടെ ഗാനാഞ്​ജലി

ആലപ്പുഴ: കേരളത്തിന്‍റെ രാഷ്​ട്രീയ ചരിത്രത്തിനൊപ്പം നടന്നും ചരിത്രം സൃഷ്​ടിച്ചും വിടവാങ്ങിയ വിപ്ലവ തേജസ്സ്​ കെ.ആർ. ഗൗരിയമ്മക്ക്​ രണ്ട്​ നിയുക്​ത എം.എൽ.എമാരുടെ ഗാനാഞ്​ജലി. നിയുക്ത അമ്പലപ്പുഴ എം.എ.ൽഎ എച്ച്​. സലാം രചിച്ച ഗാനം ആലപിച്ചിരിക്കുന്നത്​ അരൂർ നിയുക്ത എം.എൽ.എ ദലീമയാണ്​.

'നൂറിന്‍റെ നിറവിലും പോരിന്‍റെ കനവിലും ഒരു വീരഗാഥയീ അമ്മ' എന്ന്​ തുടങ്ങുന്ന ഗാനത്തിൽ ഗൗരിയമ്മയുടെ പോരാട്ടവീര്യവും വേദനിക്കുന്നവന്‍റെ കണ്ണീരൊപ്പുന്ന നിലപാടും ഭരണരംഗത്ത്​ അവർ കാണിച്ച അസാമാന്യപാടവവും ടി.വി. തോമസുമായുള്ള ദാമ്പത്യബന്ധവുമെല്ലാം പരാമർശിക്കപ്പെടുന്നുണ്ട്​. പുരോഗമനപരമായ നിയമനിർമാണങ്ങളിലൂടെയും അഴിമതിരഹിത പൊതുജീവിതത്തിലൂടെയും ഗൗരിയമ്മ കാട്ടിയ മാതൃകയും ഗാനത്തിലൂടെ അനുഭവിച്ചറിയാം. 

Tags:    
News Summary - A song dedicated to K.R. Gouriamma by H. Salam and Daleema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT