യുവ കന്നഡ ഹാസ്യനടൻ രാകേഷ് പൂജാരി അന്തരിച്ചു

കന്നഡ റിയാലിറ്റി ഷോയായ കോമഡി ഖിലാഡിഗലു-സീസൺ 3 യുടെ ഭാഗമായ കലാകാരനും ഹാസ്യനടനുമായ രാകേഷ് പൂജാരി അന്തരിച്ചു. 33 വയസായിരുന്നു. കർണാടകയിലെ കാർക്കളയിൽ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഉഡുപ്പി സ്വദേശിയായ രാകേഷിന് ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് റിപ്പോർട്ടുകൾ. സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുമ്പോൾ അദ്ദേഹം കുഴഞ്ഞുവീണു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചൈതന്യ കലാവിദാരു നാടക സംഘത്തിലൂടെയാണ് രാകേഷിന്റെ പെർഫോമിങ് ആർട്‌സ് ആരംഭിച്ചത്. 2014 ൽ ഒരു സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്ത തുളു റിയാലിറ്റി ഷോയായ കടലേ ബാജിൽ വഴിയാണ് അദ്ദേഹം ആദ്യകാല അംഗീകാരം നേടിയത്. വിശ്വരൂപ് എന്നറിയപ്പെട്ടിരുന്ന രാകേഷ് ടിവി പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്ന ഒരു മുഖമായിരുന്നു.

കോമഡി ഖിലാഡിഗലു എന്ന പരമ്പരയുടെ രണ്ടാം സീസണിൽ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം ശ്രദ്ധാകേന്ദ്രമായത്. ആ സീസണിൽ അദ്ദേഹത്തിന്റെ ടീം രണ്ടാം സ്ഥാനം നേടി. നാടകത്തിലും സിനിമയിലും രാകേഷ് സജീവമായിരുന്നു. പൈൽവാൻ, ഇത് എന്ത ലോകവയ്യ തുടങ്ങിയ കന്നഡ ചിത്രങ്ങളിലും പെറ്റ്കമ്മി, അമ്മേർ പോലീസ് തുടങ്ങിയ തുളു സിനിമകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

Tags:    
News Summary - Young Kannada comedian Rakesh Pujari passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.