ചെന്നൈ: വാഹനാപകടത്തെ തുടർന്ന് തെന്നിന്ത്യൻ നടിയും ടെലിവിഷൻ താരവുമായ യാഷിക ആനന്ദിന് ഗുരുതര പരിക്ക്. ഇന്ന് പുലർച്ചെ മഹാബലിപുരത്തെ ഈസ്റ്റ് കോസ്റ്റ് റോഡിൽ വെച്ചാണ് അപകടമുണ്ടായത്. നടിയോടൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്തും ഹൈദരാബാദ് സ്വദേശിയുമായ ഭവാനി (28) സംഭവസ്ഥലത്തു വെച്ച് മരിച്ചു.
യാഷികയും മൂന്ന് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന എസ്.യു.വി നിയന്ത്രണം വിട്ട് മിഡിയനിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാർ കുഴിയിലേക്ക് മറിഞ്ഞിരുന്നു. തകർന്ന വാഹനത്തിെൻറ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മരിച്ച സുഹൃത്ത് അമേരിക്കയിൽ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു. തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യാഷികയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാവലായ് വേണ്ടം, ധ്രുവങ്ങൾ പതിനാറ്, ഇരുട്ട് അറയിൽ മുരട്ടു കുത്ത്, നോട്ട, സോംബി, മൂക്കുത്തി അമ്മൻ കഴുഗ് 2, തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിരുന്ന യാഷിക ബിഗ് ബോസ് ഉള്‍പ്പെടെയുള്ള ഷോകളിലൂടെ ടെലിവിഷന്‍ രംഗത്തും സുപരിചതയായ താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.