ഇന്ദ്രൻസി​െൻറ 'വിത്തിന്‍ സെക്കന്‍ഡ്സ്' പുനലൂരില്‍

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്യുന്ന "വിത്തിന്‍ സെക്കന്‍ഡ്സ് " പുനലൂരില്‍ ചിത്രീകരണം ആരംഭിച്ചു. സുധീര്‍ കരമന, അലന്‍സിയര്‍, സെബിൻ സാബു, ബാജിയോ ജോര്‍ജ്ജ്, സാൻറിനോ മോഹന്‍, മാസ്റ്റർ അർജൂൻ സംഗീത് സരയൂ മോഹൻ, അനു നായര്‍, വര്‍ഷ ഗെയ്ക്വാഡ്, സീമ ജി നായര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബോള്‍ എൻറർടൈൻമെൻസി​െൻറ ബാനറില്‍ ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തി​െൻറ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു. ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍, വിനയന്‍ പി. വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. അനില്‍ പനച്ചുരാ​െൻറ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു.

എഡിറ്റര്‍-അയൂബ് ഖാന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ പി മണക്കാട്, പ്രൊജക്റ്റ് ഡിസൈൻ-ഡോക്ടര്‍ അഞ്ജു സംഗീത്, കല-നാഥന്‍ മണ്ണൂര്‍,മേക്കപ്പ്-ബൈജു ബാലരാമപുരം, വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍,

പരസ്യക്കല-റോസ്മേരി ലില്ലു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രവീണ്‍,അസോസിയേറ്റ് ഡയറക്ടര്‍ - മഹേഷ്,വിഷ്ണു, അസിസ്റ്റൻറ്​ ഡയറക്ടര്‍-ഷാന്‍, ജയരാജ്, സൗണ്ട് ഡിസൈൻ-ആനന്ദ് ബാബു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാജന്‍ മണക്കാട്, ഷാജി കൊല്ലം, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Tags:    
News Summary - within seconds starring indrans shooting started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.