ഭാഷാന്തരങ്ങള്‍ ഭേദിച്ച് ബോക്‌സ് ഓഫീസില്‍ ചരിത്രം തീര്‍ത്ത സിനിമയായിരുന്നു ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍. 2015ലാണ് ബാഹുബലി: ദി ബിഗിനിങ് ഇറങ്ങിയത്. 2017 ൽ ബാഹുബലി: ദി കൺക്ലൂഷനും. അതിവേഗമാണ് ഈ രണ്ട് ചിത്രങ്ങളും ഇന്ത്യയില്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതെ റെക്കോർഡുകൾ തകര്‍ത്തത്. തിയേറ്റർ റിലീസിന് ശേഷം ലോകമെമ്പാടും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമായി മാറി അന്ന് ബാഹുബലി മാറി. ലോകമെമ്പാടുമായി 2,460 കോടിയിലധികം രൂപയാണ് രണ്ട് ചിത്രങ്ങളും നേടിയത്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ ദഗ്ഗുബതി എന്നിവർ അഭിനയിച്ച ഈ ചിത്രങ്ങൾ ചരിത്രം സൃഷ്ടിക്കുകയും ഇന്ത്യൻ സിനിമക്ക് ഒരു വഴിത്തിരിവായി മാറുകയും ചെയ്തു. ഇപ്പോഴിതാ സെറ്റിലെ ചെലവ് ചുരുക്കലാണ് സോഷ്യലിടത്തിൽ ചർച്ചയാകുന്നത്.
ബാഹുബലി നിർമിക്കുക എന്നത് ചെറിയ കാര്യമായിരുന്നില്ല. വലിയ സെറ്റുകളും, വസ്ത്രങ്ങളും, വിഷ്വൽ എഫക്റ്റുകളുംഎല്ലാം കൂടിയായപ്പോൾ ഇന്ത്യയിൽ നിർമിച്ച ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായി ബാഹുബലി മാറുകയായിരുന്നു. വലിയ ബജറ്റ് ഉണ്ടായിരുന്നിട്ടും നിർമാതാക്കൾ ചെലവ് കുറക്കുന്നതിനും ഓരോ രൂപയും വിവേകപൂർവ്വം ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള വഴികൾ കണ്ടെത്തിയിരുന്നു.
ചെലവുകൾ നിയന്ത്രിക്കാൻ മുഴുവൻ സംഘവും സെറ്റിൽ സസ്യാഹാരമാണ് കഴിച്ചത്. മാംസാഹാരം ഒഴിവാക്കിയതിലൂടെ കാറ്ററിങ് ചെലവിൻ്റെ വലിയൊരു ഭാഗം അവർ ലാഭിച്ചു. ഷൂട്ടിങ് സമയത്ത് രാജമൗലി വളരെ ലളിതമായാണ് ജീവിച്ചത്. അഭിനേതാക്കൾ നല്ല ഹോട്ടലുകളിൽ താമസിച്ചപ്പോൾ അദ്ദേഹം മിതമായ സൗകര്യത്തിലാണ് ജീവിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കണോമി ക്ലാസിലും ടീം യാത്ര ചെയ്തു. പുറത്ത് ഷൂട്ട് ചെയ്യുമ്പോൾ മിതമായ ലോഡ്ജുകളിൽ ഒരുമിച്ച് താമസിച്ചു. സിനിമ പുറത്തിറങ്ങിയപ്പോൾ ഈ ത്യാഗങ്ങളെല്ലാം ഫലം കണ്ടു. ഇന്ത്യയിലെ എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തുകൊണ്ട് ലോകമെമ്പാടും 1700 കോടി രൂപയാണ് ചിത്രം നേടിയത്.
രാജമൗലിയുടെയും പ്രഭാസിന്‍റെയും മാഗ്നം ഓപസായ, ഇന്ത്യൻ സിനിമയുടെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചിത്രമായിരുന്നു ബാഹുബലി. 2013 ജൂലൈ ആറിനാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുന്നത്. ആദ്യ ഭാഗത്തിന്‍റെ റിലീസിന് ശേഷം രണ്ട് വർഷങ്ങൾ കഴിഞ്ഞ് ബാഹുബലി: ദ കൺക്ലൂഷൻ എന്ന പേരിൽ ബാഹുബലിയുടെ രണ്ടാം ഭാഗവും തിയറ്ററിൽ ഹിറ്റായി. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.