കളക്ഷനിൽ ദംഗൽ; അപ്പോൾ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ട ബോളിവുഡ് ചിത്രമോ!

ദംഗൽ, ആർ.ആർ.ആർ, പുഷ്പ 2 തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ ആഗോള പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പ്, 1971ലെ ഒരു ബോളിവുഡ് ചിത്രം നിശബ്ദമായി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ചൈനയിലെയും എല്ലാ റെക്കോർഡുകളും തകർത്ത ഒരു ക്രൈം ത്രില്ലറായ 'കാരവനാണ്' അത്.

1971ൽ ഇന്ത്യയിൽ ഇറങ്ങിയ കാരവൻ, ജിതേന്ദ്ര, ആശ പരേഖ് തുടങ്ങിയ താരങ്ങൾ അഭിനയിച്ച ഒരു ക്രൈം-ത്രില്ലർ ചിത്രമായിരുന്നു. ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഈ ചിത്രം 3.6 കോടി രൂപയാണ് നേടിയത്. അന്ന് അത് വലിയൊരു തുകയായിരുന്നു. പിയാ തു അബ് തോ ആജ, ഛഡ്തി ജവാനി തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളും ചിത്രത്തിലുണ്ടായിരുന്നു.

1979ൽ, ഇന്ത്യയിൽ റിലീസ് ചെയ്ത് എട്ട് വർഷത്തിന് ശേഷം, കാരവൻ ചൈനയിൽ റിലീസ് ചെയ്തു. ആ ചിത്രം അവിടെ വൻ വിജയമായി. ആദ്യ റിലീസിൽ തന്നെ 8.8 കോടിയിലധികം ടിക്കറ്റുകൾ വിറ്റു. വീണ്ടും വീണ്ടും പ്രദർശിപ്പിച്ചു. കാലക്രമേണ, ചൈനയിൽ വിറ്റഴിക്കപ്പെട്ട മൊത്തം ടിക്കറ്റുകൾ 30 കോടിയിലെത്തി. മറ്റേതൊരു ഇന്ത്യൻ സിനിമയേക്കാളും കൂടുതൽ.

കാരവന് വലിയ ബജറ്റോ സ്പെഷ്യൽ ഇഫക്റ്റുകളോ ഉണ്ടായിരുന്നില്ല. പക്ഷേ ആളുകൾക്ക് അതിന്റെ കഥ, ഗാനങ്ങൾ, പ്രകടനങ്ങൾ എന്നിവ ഇഷ്ടപ്പെട്ടു. ദംഗൽ ചൈനയിൽ ഏകദേശം 4.3 കോടി ടിക്കറ്റുകൾ വിറ്റു.ആർ.ആർ.ആറും പുഷ്പ 2 ഉം ഇതിലും കുറച്ച് മാത്രമേ വിറ്റുപോയുള്ളൂ. ദംഗലിനേക്കാൾ ഏഴ് മടങ്ങ് ടിക്കറ്റുകൾ കാരവാൻ വിറ്റു. ഇന്നത്തെ വരുമാനവുമായി താരതമ്യം ചെയ്താൽ കാരവാന് 1300 കോടിയിലധികം വരുമാനം ലഭിക്കുമായിരുന്നു.

Tags:    
News Summary - Which Bollywood film sold highest number of tickets worldwide so far?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.