ഗർഭിണിയായ ഭാര്യയോടൊപ്പം ഉണ്ണി മുകുന്ദന്റെ 'മാർക്കോ' കാണാൻ തിയറ്ററിൽപോയ അനുഭവം പങ്കുവെച്ച് തെലുങ്ക് നടൻ കിരൺ അബ്ബാവരം, ചിത്രം കണ്ട് പൂർത്തിയാക്കിയാക്കാൻ കഴിഞ്ഞില്ലെന്നും പകുതിയിൽ വെച്ച് തനിക്ക് തിയേറ്റർ വിടേണ്ടി വന്നതായും നടൻ വെളിപ്പെടുത്തി.
രസകരമായ അനുഭവം പ്രതീക്ഷിച്ചെങ്കിലും, ലഭിച്ചത് തീവ്രമായ അക്രമമാണ്, അത് ഭാര്യക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. ചിത്രത്തിലെ അമിത വയലൻസ് കാരണം സിനിമ കാണുന്നത് തുടരാൻ കഴിയില്ലെന്ന് കിരൺ പറഞ്ഞു.
"ഞാൻ മാർക്കോ കണ്ടു, പക്ഷേ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. രണ്ടാം പകുതിക്ക് മുമ്പ് പോകേണ്ടിവന്നു. അക്രമം അമിതമായി തോന്നി. ഗർഭിണിയായ എന്റെ ഭാര്യയോടൊപ്പമാണ് പോയത്, ഞങ്ങൾക്ക് അവിടെ ഇരിക്കാൻ ബുദ്ധിമുട്ടായി. അവൾക്ക് അത് കാണാൻ ബുദ്ധിമുട്ടായിരുന്നു. അതിനാൽ ഞങ്ങൾ ഇറങ്ങിപ്പോന്നു" -ഗലാട്ട തെലുങ്കിന് നൽകിയ അഭിമുഖത്തിൽ കിരൺ വ്യക്തമാക്കി.
ചിത്രത്തിന്റെ അക്രമാസക്തമായ ഉള്ളടക്കത്തെക്കുറിച്ച് കേരളത്തിൽ വിമർശനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. മാർക്കോ പോലുള്ള സിനിമകൾ യുവാക്കൾക്കിടയിൽ ആക്രമണ പ്രവണതകളെ സ്വാധീനിക്കുമെന്ന് പലരും ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.