മറ്റുള്ളവരെ വേദനിപ്പിച്ചും കളിയാക്കിയും നമ്മള്‍ സന്തോഷിക്കുന്നത് നിര്‍ത്തണം -ബാല

ചെന്നൈ: മനുഷ്യന്‍റെ അകത്ത് ഒരു മൃഗഗണമുണ്ടെന്നും അത് മാറ്റണമെന്നും നടന്‍ ബാല. മറ്റുള്ളവരെ വേദനിപ്പിച്ചും കഷ്ടപ്പെടുത്തിയും കളിയാക്കിയും നമ്മള്‍ സന്തോഷിക്കുന്നത് നിര്‍ത്തണം. നമുക്ക് വിഷമമുണ്ടായാലും അത് മറന്നിട്ട് മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓണത്തിന് മലയാളികൾക്ക് ആശംസ നേർന്ന് ചെന്നൈയിൽനിന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് ബാല മനംതുറന്നത്.

ഓണത്തിന് എന്നെ സ്നേഹിക്കുന്നവർക്ക് മുന്നിൽ നാല് പോയിന്റ് പറയുന്നുവെന്ന മുഖവുരയോടെയാണ് വിഡി​യോ തുടങ്ങുന്നത്. 'ഒന്ന്: സ്നേഹത്തിന്‍റെ വില സ്നേഹം മാത്രമേയുള്ളൂ. സ്നേഹം കൊടുത്താലേ സ്നേഹം നേടാന്‍ സാധിക്കൂ. ലോകത്ത് പൈസ കൊടുത്തോ പ്രേരിപ്പിച്ചോ സ്നേഹം മാത്രം നേടാന്‍ കഴിയില്ല. രണ്ട്: അടുത്തിടെ വായിച്ച കഥയിലുള്ളതാണ്. നമ്മൾ ബോട്ടിൽ സഞ്ചരിക്കുമ്പോൾ മറെറാരു ബോട്ട് വന്ന് ഇടിക്കുന്നു, നമ്മൾ ആ​ േബാട്ടുകാരനോട് ചൂടാകും. എന്നാൽ, ആളില്ലാത്ത മറ്റൊരു ബോട്ടാണ് കാറ്റിൽ നമ്മു​ടെ ബോട്ടിൽ ഇടിച്ചതെങ്കിൽ നമ്മൾ ചൂടാവില്ല. അതായത്, ദേഷ്യം എന്നു പറയുന്നത് ആളുകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മൂന്ന്: കുടംബ ബന്ധമായാലും സുഹൃദ് ബന്ധമായാലും മുതലാളി -തൊഴിലാളി ബന്ധമായാലും ഉള്ളതിൽ നല്ല കാര്യം ആദ്യം എടുത്ത് പറയുക. നല്ല പോസറ്റീവ് എനർജി കൊടുക്കുക. നാല്: മനുഷ്യന്‍റെ അകത്ത് ഒരു മൃഗഗണമുണ്ട്. ഞാൻ ചെറുപ്പത്തിൽ കണ്ട ഒരുകാര്യമാണ്. സ്കൂൾ വിട്ടുവരുമ്പോൾ ഓന്തിനെ പിടിച്ച് വായിൽ പടക്കം വെച്ച് പൊട്ടിക്കും. അത് കണ്ട് സന്തോഷിക്കും. അന്ന് അതെനിക്ക് മനസ്സിലായില്ല. നമ്മുടെ അകത്തുള്ള മൃഗഗുണമാണിത്. നമ്മുടെ അകത്തിരിക്കുന്ന ദൈവം പുറത്തുവരണം. മറ്റുള്ളവരെ വേദനിപ്പിച്ചും കഷ്ടപ്പെടുത്തിയും കളിയാക്കിയും നമ്മള്‍ സന്തോഷിക്കുന്നത് നിര്‍ത്തണം. നമുക്ക് വിഷമമുണ്ടായാലും അത് മറന്നിട്ട് മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുന്നത് ദൈവഗുണമാണ്. ഈ ഓണത്തിന് ദൈവം എല്ലാവരുടെയും ഒപ്പം ഉണ്ടാവട്ടെ... എല്ലാ മലയാളികള്‍ക്കും ബാലയുടെ ഓണാശംസകൾ' എന്നു പറഞ്ഞാണ് വിഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ബാല സംവിധാനം ചെയ്ത 'ഹിറ്റ് ലിസ്റ്റ്' എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ച അനുഭവം പങ്കുവെച്ച് അടുത്തിടെ ടിനി ടോം നടത്തിയ ഹാസ്യ പരിപാടി ഏറെ ശ്രദ്ധനേടിയിരുന്നു. ടിനി ടോം ബാലയെ അനുകരിച്ച 'ഞാണ്, പ്രിത്തിരാജ്, ഉണ്ണിമുകുന്ദൻ, അണൂപ് മേണോൻ' എന്ന് തുടങ്ങുന്ന ഭാഗമാണ് ട്രോളുകള്‍ക്ക് വഴിവെച്ചത്. മിൽമ അടക്കം ഇത് ട്രോളിലൂടെ പരസ്യം ചെയ്തിരുന്നു. ചാനൽ ചര്‍ച്ചയില്‍ ടിനി ടോമിനെതിരെ ബാല രംഗത്തുവരികയും ചെയ്തിരുന്നു. ഇതിനിടെയാണ് മറ്റുള്ളവരെ വേദനിപ്പിച്ചും കളിയാക്കിയും നമ്മള്‍ സന്തോഷിക്കുന്നത് നിര്‍ത്തണമെന്ന ബാലയുടെ തിരുവോണ ആശംസ.

Full View

Tags:    
News Summary - We should stop taking pleasure in making fun of others -Bala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.