ബാബാസാഹേബ് എന്ന് സ്നേഹപൂർവ്വം ഓർമിക്കപ്പെടുന്ന ഡോ. ഭീംറാവു റാംജി അംബേദ്കർ ഇന്ത്യൻ ചരിത്രത്തിലെ ഉന്നത വ്യക്തിത്വം മാത്രമായിരുന്നില്ല, മറിച്ച് രാജ്യത്തിന്റെ ജനാധിപത്യ, സാമൂഹിക മനസാക്ഷിയെ നയിക്കുന്ന ഇപ്പോഴും നിലനിൽക്കുന്ന ഒരു പരിവർത്തന ശക്തി കൂടിയായിരുന്നു. 1891ൽ അരികുവൽക്കരിക്കപ്പെട്ട ദലിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ വ്യവസ്ഥാപിത വിവേചനത്തെ മറികടന്ന് ഇന്ത്യൻ ഭരണഘടനയുടെ പ്രധാന ശില്പി, നിയമജ്ഞൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ, എന്നീ നിലകളിൽ ഉയർന്നുവന്നു.
അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. ഭരണഘടനയുടെ കരട് സമിതിയുടെ ചെയർമാനെന്ന നിലയിൽ, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിൽ അധിഷ്ഠിതമായ റിപ്പബ്ലിക്കിനാണ് അദ്ദേഹം അടിത്തറയിട്ടത്. സ്വാതന്ത്ര്യാനന്തരം സാമൂഹിക യാഥാർത്ഥ്യബോധം കൈകാര്യം ചെയ്യുന്ന സിനിമകൾ ഉയർന്നുവന്നിരുന്നു. പ്രത്യേകിച്ച് രാജ് കപൂർ, ബിമൽ റോയ് തുടങ്ങിയ ചലച്ചിത്ര പ്രവർത്തകരുടെ കൃതികൾ.
അംബേദ്കറിന്‍റെ ജീവിതം പകർത്തിയ ചില സിനിമകൾ കാണാം. ഏപ്രിൽ 14 ഡോ. ബി.ആർ അംബേദ്കറുടെ ജന്മദിനമാണ്. അംബേദ്കറിന്‍റെ ജീവിതം പകർത്തിയ ചില സിനിമകൾ കാണാം.
സുധാകർ വാഗ്മാരെയാണ് ഈ മറാത്തി ചിത്രം സംവിധാനം ചെയ്തത്. ഇന്ത്യൻ ഭരണഘടന തയ്യാറാക്കുന്നതിൽ അംബേദ്കറുടെ പങ്കിനെക്കുറിച്ചാണ് ചിത്രം പറയുന്നത്.
ജബ്ബാർ പട്ടേലിന്റെ നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിൽ മമ്മൂട്ടിയാണ് അംബേദ്കറായി വേഷമിടുന്നത്. പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ അക്കാദമിക് യാത്ര, കൊളോണിയൽ ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ്, സ്വതന്ത്ര രാഷ്ട്രത്തിന്റെ ധാർമികവും നിയമപരവുമായ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പ്രധാന പങ്ക് എന്നിവ ഇതിൽ വിവരിക്കുന്നു.
ശരൺ കുമാർ കബ്ബൂർ സംവിധാനം ചെയ്ത ഈ കന്നട ജീവചരിത്രം അംബേദ്കറുടെ ജീവിതത്തിന്റെ ബാല്യകാല പോരാട്ടങ്ങൾ മുതൽ അവസാന നിമിഷങ്ങൾ വരെ കാണിക്കുന്നു.
മറാത്തിയിൽ പ്രകാശ് നാരായൺ ജാദവ് സംവിധാനം ചെയ്ത ബൽ ഭീംറാവു യുവ അംബേദ്കറിന്‍റെ കഥയാണ് പറയുന്നത്. ജാതി അടിച്ചമർത്തലിനെതിരെ പോരാടാനും പാർശ്വവൽക്കരിക്കപ്പെട്ടവരെ സഹായിക്കാനുള്ള അംബേദ്കറുടെ ദൃഢനിശ്ചയത്തെ രൂപപ്പെടുത്തിയ അനുഭവങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു.
പ്രകാശ് ജാദവ് സംവിധാനം ചെയ്ത മറാത്തി ചിത്രം അംബേദ്കറിന്‍റെ പങ്കാളിയായ രമാബായി അംബേദ്കറിലൂടെയാണ് സഞ്ചരിക്കുന്നത്. ഇന്ത്യയുടെ സാമൂഹിക പരിഷ്കരണ യാത്രയിൽ രമാബായിയുടെ ശക്തി, ത്യാഗം, നിശബ്ദ സ്വാധീനം എന്നിവയെ കുറിച്ചാണ് ചിത്രം പ്രതിപാദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.