ആസിഫ് അലി, നിങ്ങൾ ഓരോ തവണ വിജയിക്കുമ്പോഴും എന്റെ ഹൃദയം നിറയുകയാണ്; രേഖാചിത്രത്തെ പ്രശംസിച്ച് വിനീത് ശ്രീനിവാസൻ

ഈ വർഷത്തെ മലയാള സിനിമ ഇൻഡസ്ട്രിയിലെ ആദ്യത്തെ സൂപ്പർഹിറ്റ് ചിത്രമായ രേഖാചിത്രത്തെ പുകഴ്ത്തി സംവിധാകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ. ആസിഫ് അലി നായകനായി ജോഫിൻ ടി ചാക്കോ ഒരുക്കിയിരിക്കുന്ന ചിത്രം മികച്ച കളക്ഷനോടെ തിയറ്ററിൽ കുതിക്കുകയാണ്. ചിത്രത്തിന്‍റെ കഥ മുതൽ എല്ലാം മികച്ചതാണെന്നാണ് വിനീത് പറയുന്നത്. ആസിഫ് അലി ഒരോ തവണ വിജയുക്കുമ്പോളും തന്‍റെ ഹൃദയം നിറയുമെന്നും അദ്ദേഹം പറഞ്ഞു.

'എഴുത്തിന്റെയും പെർഫോമൻസുകളുടെയും ക്രാഫ്റ്റിന്റെയും പേരിലാണ് ഇന്നത്തെ മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. എന്നാൽ കഥ കൊണ്ട് തന്നെ മികവ് പുലർത്തുന്ന ചിത്രമാണ് രേഖാചിത്രം. കഥ കൊണ്ട് തന്നെ പുതുമ സമ്മാനിക്കാനാകുന്ന അപൂർവം മികച്ച സിനിമകളിൽ ഒന്നാണ് രേഖാചിത്രം. ഈ സിനിമ നിങ്ങൾ തിയേറ്ററിൽ കാണാതിരിക്കരുത്. ആസിഫ് അലി, നിങ്ങൾ ഓരോ തവണ വിജയിക്കുമ്പോഴും എന്‍റെ ഹൃദയം നിറയുകയാണ്. സിനിമയിലെ മറ്റ് അണിയറപ്രവർത്തകർക്കും എന്റെ അഭിനന്ദനങൾ', വിനീത് ശ്രീനിവാസൻ കുറിച്ചു

അനശ്വര രാജൻ നായികാവേഷത്തിലെത്തുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Tags:    
News Summary - Vineeth Sreenivasan Praises asif ali and rekhachithram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.