ആ സംവിധായകൻ വന്നതിന് ശേഷം മലയാള സിനിമ മാറി; വ്യത്യസ്തമായ ചിത്രമൊരുക്കി -വിനീത് ശ്രീനിവാസൻ

 മലയാള സിനിമയിൽ മാറ്റം കൊണ്ടുവന്നത് സംവിധായകൻ അമൽ നീരദ് ചിത്രങ്ങളാണെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. മലയാളത്തിൽ വ്യത്യസ്ത ഴോണറിലുള്ള ചിത്രങ്ങൾ പരീക്ഷിച്ചത് അദ്ദേഹമാണെന്നും അമൽ നീരദ്- മമ്മൂട്ടി കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ബിഗ് ബി ഒരു ഗെയിം ചേഞ്ചർ ചിത്രമാണെന്നും വിനീത് പറഞ്ഞു. ഫിലിം കംപാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മലയാള സിനിമയുടെ മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു  മറുപടി.

' സംവിധായകൻ അമൽ നീരദ് മലയാള സിനിമയിൽ വന്നതിന് ശേഷമാണ് ഇങ്ങനെയൊരു മാറ്റം ഉണ്ടായതെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹം വ്യത്യസ്തമായിട്ടുള്ള  ഴോണറിലുള്ള ഒരു ചിത്രം ഒരുക്കി. അത് മമ്മൂട്ടിയുടെ  ബിഗ് ബി ആണ്. ഇത് വ്യക്തിപരമായ അഭിപ്രായമാണ്. ആ ചിത്രമാണ് മലയാള സിനിമയെ മാറ്റിയത്. മലയാളത്തിലെ ഗെയിം ചേഞ്ചർ സിനിമയാണ് ബിഗ് ബി എന്നാണ് എനിക്ക് തോന്നുന്നത്' - വിനീത് ശ്രീനിവാസൻ പറഞ്ഞു.

ഹൃദയത്തിന് ശേഷം വിനീത് രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'വർഷങ്ങൾക്ക് ശേഷം'. മികച്ച പ്രേക്ഷക അഭിപ്രായം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ ,കല്യാണി പ്രിയദർശൻ, നിവിൻ പോളി, അജു വർഗീസ്, ബേസിൽ ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. വിഷു റിലീസായി ഏപ്രിൽ 11 ആണ് വർഷങ്ങൾക്ക് ശേഷം തിയറ്ററുകളിൽ എത്തിയത്.

Tags:    
News Summary - Vineeth Sreenivasan Opens Up about Amal Neerad's Movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.