ചരിത്രം കുറിച്ച് 'വിക്രം'; 24 ദിവസംകൊണ്ട് 400 കോടി ക്ലബിൽ

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് കമൽഹാസൻ നായകനായ മൾട്ടി സൂപ്പർസ്റ്റാർ ചിത്രം 'വിക്രം'. എന്നാൽ ചിത്രത്തിന്‍റെ 25ാം ദിനാഘോഷങ്ങൾക്ക് മുന്നോടിയായി 400 കോടി ക്ലബിൽ പ്രവേശിച്ച് ചരിത്ര നേട്ടം കൈവിരിച്ചിരിക്കുകയാണ് ഈ ലോകേഷ് കനകരാജ് ചിത്രം. 26 വർഷങ്ങൾക്ക് ശേഷമുള്ള ഉലകനായകന്‍റെ ഇൻഡസ്ട്രി ഹിറ്റ് എന്ന പ്രത്യേകതയും 'വിക്ര'മിനുണ്ട്. കേരളത്തിലും ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന തമിഴ് സിനിമയാണ് വിക്രം. 40 കോടിയോളം രൂപയാണ് 'വിക്രം' കേരളത്തിൽ നിന്നു നേടിയത്.

ജൂൺ 3നാണ് ചിത്രം ലോകമൊട്ടാകെയുള്ള തി​യേറ്ററുകളിൽ എത്തിയത്. കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി തകർത്തഭിനയിച്ചപ്പോൾ അഞ്ചുമിനുട്ട് മാത്രം റോളക്സായി സ്ക്രീനിലെത്തിയ നടിപ്പിൻ നായകൻ സൂര്യ തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ചു. കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷനല്‍ ആണ് 'വിക്രം' നിര്‍മിച്ചിരിക്കുന്നത്.

അതേസമയം 'വിക്രം' നേടിയ കോടികൾ ഉപയോഗിച്ച് എന്ത് ചെയ്യും എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പണം കൊണ്ട് തന്റെ ലോണുകളെല്ലാം അടച്ചുവീട്ടുമെന്നായിരുന്നു കമലിന്‍റെ മറുപടി.

നേരത്തെ സിനിമ വൻ വിജയമായതോടെ സഹതാരങ്ങൾക്കും അണിയറപ്രവർത്തകർക്കും കമൽഹാസൻ സമ്മാനങ്ങൾ നൽകിയിരുന്നു. സംവിധായകന്‍ ലോകേഷ് കനകരാജിന് ആഡംബര കാറും സൂര്യക്ക് ലക്ഷങ്ങൾ വില വരുന്ന റോളക്സ് വാച്ചും കമൽ നൽകിയിരുന്നു.

Tags:    
News Summary - 'Vikram' enters Rs 400-crore club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.