ഞാൻ നിരീശ്വരവാദിയാണ്, പക്ഷേ ഭസ്മമോ തീർത്ഥമോ തന്നാൽ വാങ്ങിക്കും -വിജയ് സേതുപതി

 അവിശ്വസികളോട് തനിക്ക് സ്നേഹമില്ലെന്നുള്ള നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസ്താവന വലിയ ചർച്ചയാവുകയാണ്. നടന്റെ വാക്കുകൾ വലിയ വിമർശനം സൃഷ്ടിക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നത് വിജയ് സേതുപതിയുടെ ഒരു വിഡിയോയാണ്. താൻ നിരീശ്വരവാദിയാണെന്നും എന്നാൽ ഭസ്മമോ തീർത്ഥമോ തന്നാൽ സ്വീകരിക്കുമെന്നാണ് പറയുന്നത്. ഇതിന് കാരണവും വ്യക്തമാക്കുന്നുണ്ട്.

'ഞാൻ ഒരു നിരീശ്വരവാദിയാണ്. എന്നാൽ നിങ്ങൾ ഭസ്മമോ കുടിക്കാൻ തീർത്ഥമോ തന്നാൽ ഞാൻ വാങ്ങിക്കും. കാരണം ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. എന്നോടുള്ള സ്നേഹം കൊണ്ടാണല്ലോ തരുന്നത്. ഞാൻ മറ്റൊരാളുടെ മേൽ ഒന്നും അടിച്ചേർപ്പിക്കാറില്ല. അതുകൊണ്ട് തന്നെ ശരിതെറ്റിന്റെ പേരിൽ ആരോടും തർക്കിക്കാറുമില്ല. ഞാൻ എല്ലാ മനുഷ്യരേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അവരെയാണ് ഞാൻ ദൈവമായി കാണുന്നത്. എനിക്ക് എന്തെങ്കിലും ആവശ്യം വന്നാൽ മനുഷ്യനെ സഹായിക്കാനുള്ളൂ.

ഞാൻ അമ്മയോട് ക്ഷേത്രത്തിൽ പോയി വരാൻ പറയാറുണ്ട്. അവിടെ പോയാൽ സമാധാനം കിട്ടും. പോയിരിക്കാൻ പറയും.അത് ഞാൻ മറ്റൊരു രീതിയിലാണ് നോക്കിക്കാണുന്നത്. ഒരു വിശ്വാസം നമുക്ക് ആവശ്യമായി വരും. സത്യത്തിൽ അതൊരു ആവശ്യമാണ്. അതെനിക്ക് മറ്റൊരു തരത്തിൽ ലഭിക്കുന്നെന്ന് മാത്രം'- വിജയ് സേതുപതി പറഞ്ഞു.

Full View


Tags:    
News Summary - Vijay Sethupathi Opens Up About His faith concept Throwback Video Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.