വിജയ് ദേവരകൊണ്ടയുടെ 'കിങ്ഡം' തിയറ്ററിലെത്താൻ വൈകിയേക്കും; കാരണമിതാണ്...

വിജയ് ദേവരകൊണ്ട ബോക്സ് ഓഫിസിൽ വൻ വിജയം നേടിയിട്ട് കുറച്ചു നാളായി. അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രമായ 'ഫാമിലി സ്റ്റാർ' വൻ പരാജയമായിരുന്നു. സംവിധായകൻ ഗൗതം തിന്നനൂരിയുമായി വിജയ് ദേവരകൊണ്ട ഒന്നിക്കുന്ന 'കിങ്ഡം' എന്ന ആക്ഷൻ ചിത്രത്തിന്‍റെ നിർമാണം പുരോഗമിക്കുകയാണ്. മേയ് 30ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

ചിത്രത്തിനെ റിലീസ് വൈകും എന്നാണ് പുതിയ വാർത്തകൾ. അനിരുദ്ധാണ് 'കിങ്ഡ'ത്തിന് സംഗീതം ഒരുക്കുന്നത്. പശ്ചാത്തല സംഗീതം അനിരുദ്ധ് ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നാണ് വിവരം.  കൂടാതെ നിരവധി പ്രോജക്ടുകളുടെ തിരക്കിലായതിനാൽ വിജയ്‌യുടെ ചിത്രത്തിനായി അദ്ദേഹത്തിന് സമയം കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട് അതിനാൽ തന്നെ റിലീസ് വൈകാൻ ഇടയുണ്ട്.

'കിങ്ഡ'ത്തിനായി ഇന്ത്യ മുഴുവൻ വിപുലമായ പ്രമോഷനുകൾ ആസൂത്രണം ചെയ്തിരിക്കുന്നതിനാൽ നിർമാതാക്കൾ അൽപ്പം ആശങ്കാകുലരാണെന്നാണെന്ന് വൃത്തങ്ങൾ അറിയിച്ചു. തീരുമാനിച്ച ദിവസം റിലീസ് ചെയ്യാൻ കഴിയാതെ വന്നാൽ, തെലുങ്കിൽ മറ്റ് വമ്പൻ റിലീസുകൾ ഉള്ളതിനാൽ ചിത്രം ആഗസ്റ്റിലേക്ക് മാറ്റേണ്ടി വരും എന്നാണ് വിവരം.  

സിത്താര എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ശ്രീകര സ്റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്.

Tags:    
News Summary - Vijay Deverakonda's Kingdom is likely to be postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.