വിജയ് ദേവരകൊണ്ടയും രശ്മി മന്ദാനയും

വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന വിവാഹ തീയതി പുറത്ത്; വിവാഹം ഉദയ്പൂരിലെ കൊട്ടാരത്തിൽ...

സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ട താര ജോടികളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. ഇരുവരുടേയും വിവാഹ നിശ്ചയം ഹൈദരാബാദിൽ വെച്ച് കഴിഞ്ഞെന്ന വാർത്ത ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, 2026ൽ ഇവർ വിവാഹിതരാകുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. വിവാഹ തീയതിയും വേദിയും ഹിന്ദുസ്ഥാൻ ടൈംസ് പുറത്തുവിട്ടു.

2026 ഫെബ്രുവരി 26ന് ഉദയ്പൂരിലെ ഒരു പൈതൃക കൊട്ടാരത്തിൽ വെച്ചാണ് കല്ല്യാണം എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളും അവിടെ വെച്ചുതന്നെ നടക്കും. ഇരുവരുടേയും വിവാഹനിശ്ചയം പോലെ തന്നെ, വിവാഹത്തിലും അടുത്ത കുടുംബാംഗങ്ങളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക.

അടുത്ത കുടുംബത്തെമാത്രം ഉൾക്കൊള്ളിച്ച് ഹൈദരാബാദിലുള്ള വിജയ്‍യുടെ ഔദ്യോഗിക വസതിയിൽ ആയിരുന്നു നിശ്ചയം. 2018ൽ ഇരുവരും ഒന്നിച്ചഭിനയിച്ച ആദ്യ സിനിമ ‘ഗീതാ ഗോവിന്ദം’ തെന്നിന്ത്യയിൽ വൻ ഹിറ്റായിരുന്നു. അന്നുമുതൽ താര ജോഡികളുടെ പ്രണയ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. എന്നാൽ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്നായിരുന്നു ഇരുവരുടെയും പ്രതികരണം. വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന ജോഡിയിൽ പിന്നീടിറങ്ങിയ ചിത്രമായിരുന്നു ഡിയർ കോമ്രേഡ്. പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.

Tags:    
News Summary - Vijay Devarakonda & Rashmika Mandanna Wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.