ഫാമിലി എന്റർടെയ്നർ ‘ഗെങ് ഗിലാ ഗിലാ’യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

ഒരു കൂട്ടം പുതുമുഖങ്ങൾക്കൊപ്പം സന്തോഷ് കീഴാറ്റൂർ അരിസ്റ്റോ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുരേന്ദ്രൻ തരൂർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ഗെങ് ഗിലാ ഗിലാ’യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.

നിഷാ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്. ഡോർ സ്റ്റെപ് മാർക്കറ്റിങ് എക്സിക്യൂട്ടീവ്സിന്റെ കഥ പറയുന്ന ചിത്രം തീർത്തുമൊരു ഫാമിലി എന്റർടെയ്ൻമെന്റ് ജോണറാണ്. സന്തോഷ് കീഴാറ്റൂർ, അരിസ്റ്റോ സുരേഷ് എന്നിവരെ കൂടാതെ ജെൻസൺ ആലപ്പാട്ട്, പ്രമോദ് വെള്ളിനേഴി, അപ്പുണ്ണി ശശി, ഹുവൈസ്, സനന്ദൻ, സൂര്യലാൽ, ശിവാനി,രശ്മി അനിൽ,വിജയ മേനോൻ, ഐശ്വര്യ, അക്ഷര എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ അവസാന ഘട്ടത്തിലാണ്. മെയ് മാസത്തിൽ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് നിർമാതാവ് അറിയിച്ചിരിക്കുന്നത്. സിബി ജോസഫ് ആണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. മണി താമര, സുരേഷ്, വിജയ് ചമ്പത്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ: ഹുസൈൻ ഇക്കു, എഡിറ്റർ: ബിബിൻ ബാലൻ, മേക്കപ്പ്: സുബ്രു വൈഗ (സുബ്രമണ്യൻ പി.പി), കോസ്റ്റ്യൂംസ്: വിച്ചു N അച്ചു & ഹരി, പ്രൊഡക്ഷൻ ഡിസൈനർ: ഷെരീഫ് ckdn, കൊറിയോഗ്രാഫി: ചിത്ര സുരേന്ദ്രൻ & ശ്രുതി രതീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീപ്രകാശ്, അസോസിയേറ്റ് ഡയറക്ടർ: പ്രഫുൽ കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ: രഞ്ജിനി, ജയ്സ് എബ്രഹാം, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, സ്റ്റിൽസ്: ഷാബുപോൾ & ശ്രീകുമാർ, പ്രമോഷൻ കൺസൾട്ടന്റ്: മനു കെ തങ്കച്ചൻ, മാർക്കറ്റിങ്: ബി. സി ക്രിയേറ്റീവ്സ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമെൻറ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.  

Tags:    
News Summary - The title poster of the family entertainer ‘Geng Gila Gila’ has been released.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.