ഒരു ഇടവേളക്ക് ശേഷം തിയറ്ററുകളിലെത്തിയ അജിത് ചിത്രമാണ് വിടാമുയർച്ചി. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി ആറിനാണ് തിയറ്ററുകളിലെത്തിയത്. രണ്ട് വർഷങ്ങൾക്ക് ശേഷം തിയറ്ററുകളിലെത്തിയ അജിത് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് 22 കോടി രൂപയാണ് ഓപ്പണിങ്ങായി നേടിയിരിക്കുന്നത്. സാക്നിൽക്ക് റിപ്പോർട്ട് പ്രകാരം 21.5 കോടിയാണ് ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ കളക്ഷൻ. 0.5 കോടി രൂപ തെലുങ്കിൽ നിന്നും ചിത്രം ആദ്യദനം സമാഹരിച്ചിട്ടുണ്ട്. ഇതോടെ ഈ വർഷം ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടുന്ന തമിഴ് ചിത്രമായിരിക്കുകയാണ് വിടാമുയർച്ചി. അതേസമയം അജിത്തിന്റെ തുനിവ് ചിത്രത്തിന്റെ ഓപ്പണിങ് കളക്ഷൻ മറികടക്കൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. 2023 ൽ പുറത്തിറങ്ങിയ തുനിവ് 24.4 കോടിയാണ് ആദ്യദിനം നേടിയത്.
2011 ൽ പുറത്തിറങ്ങിയ 'മങ്കാത്ത' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- തൃഷ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമാണ് വിടാമുയർച്ചി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമിച്ചിരിക്കുന്നത്.അനിരുദ്ധ് രവിചന്ദർ സംഗീതം. കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.എൻ. ബി ശ്രീകാന്തുമാണ്. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.