വനിത വിജയകുമാർ

മതം മാറാനുള്ള കാരണം വെളിപ്പെടുത്തി നടി വനിത വിജയകുമാർ

റെക്കാലമായി മുഖ്യധാരയിൽ നിന്നും അഭിനയ മേഖലയിൽ നിന്നും മാറിനിൽക്കുകയാണ് തമിഴ് നടിയും നടൻ വിജയകുമാറിന്‍റെ മകളുമായ വനിത വിജയകുമാർ. അതിനിടെ, 2019ൽ കമലഹാസൻ അവതരിപ്പിച്ച റിയാലിറ്റി ഷോ ബിഗ് ബോസ്-3യിലൂടെ താരം തിരിച്ചുവരവിന് ശ്രമിച്ചിരുന്നു. ഇപ്പോഴിതാ താൻ ബുദ്ധമതം സ്വീകരിച്ചതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതത്തിനു വേണ്ടിയാണ് താൻ വർഷങ്ങൾ മുമ്പേ ബുദ്ധമതം സ്വീകരിച്ചത് എന്നാണ് നടി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയത്. തായ്‍ലൻഡിലെ ഫുക്കെറ്റിലെ ലോകപ്രശസ്തമായ ബുദ്ധക്ഷേത്രങ്ങൾ സന്ദർശിക്കുകയാണെന്ന് സൂചിപ്പിച്ചുള്ള ചിത്രവും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.


40കാരിയായ നടി ഏതാനും വർഷമായി കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ടാണ് ജീവിതം. 2020ൽ വനിത മൂന്നാമതും വിവാഹിതയായിരുന്നു. എഡിറ്റർ പീറ്റർ പോൾ ആയിരുന്നു വരൻ. അന്ന് ക്രിസ്ത്യൻ രീതിയിലായിരുന്നു വിവാഹം. ചന്ദ്രലേഖ എന്ന തമിഴ് ചിത്രത്തിലൂടെ 1995ലാണ് നടിയുടെ അരങ്ങേറ്റം. മലയാളത്തിൽ ഹിറ്റ്ലർ ബ്രദേഴ്‌സ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.




 

പീറ്റർ പോളിന്‍റെ ആദ്യ ഭാര്യ ഇവരുടെ വിവാഹത്തെ എതിർത്ത് രംഗത്തെത്തിയതോടെ വനിതയുടെ മൂന്നാം വിവാഹം വിവാദമായിരുന്നു. നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റർപോൾ വിവാഹിതനായതെന്നായിരുന്നു ആദ്യ ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍റെ വാദം. അഞ്ച് മാസത്തിനുള്ളിൽ പീറ്റർ പോളുമായുള്ള ബന്ധം പിരിഞ്ഞതായി വനിത പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 



Tags:    
News Summary - Vanitha Vijayakumar reveals why she converted to another religion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.