യഥാർഥ പ്രണയ കഥയുമായി ഒരു ഹ്രസ്വചിത്രം; 'ഉയിരെ ഉന്നെയ് തേടി' ഫസ്റ്റ്ലുക്ക് പോസ്റ്റർ

ഒരു കൂട്ടം പുതുമുഖങ്ങളുമായി ആവേ മരിയ ക്രിയേഷൻസിന്‍റെ ബാനറിൽ നവാഗതനായ അമൽ വർക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം 'ഉയിരെ ഉന്നെയ് തേടി'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. വയനാട്ടിൽ നടന്ന ഒരു യഥാർഥ പ്രണയ കഥയുടെ അടിസ്ഥാനത്തിലാണ് ഈ ചിത്രം തയാറാക്കുന്നത്.

ഇബി 8 കമ്പനി നിർമിക്കുന്ന ചിത്രത്തിൽ പോൾ മാത്യു, ദിയ, അമൽ ജോൺ എ.വി എന്നിവർക്കൊപ്പം പന്ത്രണ്ടോളം പുതുമുഖങ്ങളും വേഷമിടുന്നുണ്ട്. ഡിസംബറിൽ റിലീസിന് എത്തുന്ന ചിത്രം വയനാട്, എരുമാട്, താളൂര്‍ നീലഗിരി കോളേജ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ക്രിയേറ്റീവ് ഡയറക്ടർ: അനന്തു അജ്മൽ, ഡി.ഓ.പി: ഭരത് രാധാകൃഷ്ണൻ, മ്യൂസിക്: സൗരവ്, എഡിറ്റിങ്: രാഹുൽ കെ. ആർ, അസോസിയേറ്റ്: ഡാനി.എം, മീഡിയ പ്രമോഷൻ: ബി.സി ക്രിയേറ്റീവ്സ്. 

Tags:    
News Summary - uyire unnei thedi short film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.