Posted On
date_range Updated On
date_range മംമ്തയും ചെമ്പനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന അൺലോക്ക്; സംവിധാനം സോഹൻ സീനുലാൽ
നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "അൺലോക്ക് " എന്ന ചിത്രം എറണാക്കുളത്ത് ആരംഭിച്ചു. ബി ഉണ്ണികൃഷ്ണൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, ഷാജി നവോദയ, മംമ്ത മോഹന്‍ദാസ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.
മമ്മൂട്ടി, നദിയ മൊയ്തു, തപ്സീ പന്നു എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ 'ഡബ്ൾസ്' ആയിരുന്നു സോഹൻ സീനുലാലിെൻറ ആദ്യ ചിത്രം. മോഷൻ പ്രൈം മൂവീസിെൻറ ബാനറിൽ സജീഷ് മഞ്ചേരിയാണ് അൺലോക്ക് നിർമ്മിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡേവിസണ്‍ സിജെ, വാര്‍ത്ത പ്രചരണം - എ എസ് ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.