യാദൃശ്ചികതയോ? ഓപറേഷൻ സിന്ദൂരിനിടയിൽ ശ്രദ്ധേയമായി രണ്ട് 'സിന്ദൂർ' സിനിമകൾ

പാക് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ കര​, നാവിക, വ്യോമസേനകൾ കൂട്ടായി നടത്തിയ ശക്തമായ ആക്രമണം ലോകമെങ്ങും അലയൊലി തീർത്തത് സ്വാഭാവികം. പഹൽഗാം ഭീകരാക്രമണത്തിന് ഉചിത തിരിച്ചടിയായി രാജ്യം ഇതിനെ ഏറ്റെടുക്കുകയും ചെയ്തു. ​ഈ സൈനിക ദൗത്യത്തിന് നൽകിയ പേരും വേറിട്ടതായി- ‘ഓപറേഷൻ സിന്ദൂർ’.

സിന്ദൂരക്കുറി ചാർത്തിയ ഹിന്ദു സ്ത്രീകൾ മതത്തിന്റെ പേരു ചോദിച്ച് പഹൽഗാമിൽ ആക്രമിക്കപ്പെട്ടത് കൂടി ദ്യോതിപ്പിക്കാനാണ് ഈ പേരു നൽകിയത്. സൈനികർ അഭിമാനപൂർവം അണിയുന്നത് കൂടിയാണ് സിന്ദൂര തിലകം. പഹൽഗാമിൽ ഏപ്രിൽ 22ന് വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടി നൽകാൻ സൈന്യത്തിന് സർക്കാർ പൂർണ അധികാരം നൽകിയിരുന്നു. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യത്തിന് തീരുമാനിക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

ഓപ്പറേഷൻ സിന്ദൂരിന്റെ അടിസ്ഥാനത്തിൽ സിന്ദൂരിന്റെ പേരിലുള്ള രണ്ട് ശ്രദ്ധേയ ഹിന്ദി സിനിമകളുണ്ട്. ആദ്യ ചിത്രമായ 'സിന്ദൂർ' 1947ലാണ് പുറത്തിറങ്ങിയത്. കിഷോർ സാഹു സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് ആദ്യത്തെ സിന്ദൂർ. ഫിലിമിസ്ഥാന് വേണ്ടി സസാധർ മുഖർജി പ്രൊഡക്ഷൻസ് ചിത്രം നിർമിച്ചത്. വിധവ പുനർവിവാഹത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം. 1940 കളിൽ വിധവ പുനർവിവാഹം വളരെയധികം വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

ടിനു ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ എ. കൃഷ്ണമൂർത്തി നിർമിച്ച് കെ. രവിശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് 1987ലെ സിന്ദൂരാണ് രണ്ടാമത്തെ ചിത്രം. ശശി കപൂർ, ജയപ്രദ, ഗോവിന്ദ, നീലം കോത്താരി എന്നിവരുൾപ്പെടെ ഒരു വലിയ താരനിര അണിനിരന്നിരുന്നു. തമിഴ് ചിത്രമായ ഉന്നൈ നാൻ ശാന്തിതേൻ (1984)എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ബോളിവുഡ് നിർമാണങ്ങളിൽ ഒന്നായിരുന്നു. വിവാഹേതര ബന്ധത്തിൽ സംശയം തോന്നിയ വിജയ് എന്ന പ്രൊഫസർ ഭാര്യ ലക്ഷ്മിയെ ഉപേക്ഷിക്കുന്നു. എന്നാൽ, വർഷങ്ങൾക്ക് ശേഷം, ദത്തുപുത്രിയിലൂടെ ലക്ഷ്മിയുടെ ജീവിതത്തിലേക്ക് വീണ്ടും കടന്നുവരുമ്പോൾ സംഭവിക്കുന്ന കാര‍്യങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്. 

Tags:    
News Summary - Two ‘Sindoor’ Bollywood movies now linked to India’s bold military operation 'Sindoor' against Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.