ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി മുഹ്സിൻ പെരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.തന്ത വൈബ് എന്നാണ് ചിത്രത്തിന്റെ പേര്.'നിങ്ങളുടെ ഉള്ളിലെ കുട്ടിക്ക് എത്ര വയസ്സായി' എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്.
ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചമൻ ചാക്കോ ആണ് എഡിറ്റർ. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ് ആണ്. കാസ്റ്റിനെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കെഎല്‍ 10 എന്ന സിനിമയ്ക്ക് ശേഷം മുഹ്സിൻ സംവിധാനത്തിലെത്തുന്ന ചിത്രമാണിത്.സുഡാനി ഫ്രം നൈജീരിയ, വൈറസ്, ഹലാല്‍ ലൗ സ്റ്റോറി, തല്ലുമാല തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ രചനയുടെ ഭാഗമായിരുന്നു.മുഹ്സിൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
ഐഡന്റിറ്റിയാണ് ടൊവിനോ തോമസിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.തൃഷ കൃഷ്‌ണയായിരുന്നു ചിത്രത്തിലെ നായിക.സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഒ.ടി.ടി സ്ട്രീമിങ്ങിനായി ഒരുങ്ങുകയാണ് ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.