കാണാതായ ടെലിവിഷൻ താരം ഗുരുചരൺ തിരിച്ചെത്തി; രഹസ്യമാ‍യി പോയത് ആത്മീയ യാത്രക്ക്

ന്യൂഡൽഹി: കാണാതായ ഹിന്ദി ടെലിവിഷൻ താരം ഗുരുചരൺ സിങ് വീട്ടിൽ തിരിച്ചെത്തി.പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് നടൻ വീട്ടിൽ തിരികെയെത്തിയത്.ആത്മീയ യാത്രക്കായി വീട്ടിൽ നിന്ന് പോയതാണെന്ന് ഗുരുചരൺ സിങ് പറഞ്ഞതായി ഡൽഹി പൊലീസിനെ ഉദ്ധരിച്ച് എ.എൻ.എ റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 20നാണ് ഗുരുചരൺ സിങിനെ കാണാതാവുന്നത്. മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങിയ നടനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് പിതാവ് പൊലീസിൽ പരാതിപ്പെട്ടത്. സി.സി.ടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഡൽഹി വിമാനത്താവളത്തിന് സമീപത്ത് നടനെ കണ്ടിരുന്നു. പല ടീമുകളായി തിരിഞ്ഞ് പൊലീസ് അന്വേഷണം പുരോഗമിക്കവെയാണ് 25 ദിവസത്തിന് ശേഷം നടൻ തിരികെ എത്തിയത്.

പ്രമുഖ സീരിയലായ താരക് മെഹ്ത ക ഉല്‍ട്ടാ ചഷ്മയിലൂടെയാണ് ഗുരുചരൺ സിങ് ശ്രദ്ധേയനാവുന്നത്. റോഷന്‍ സിങ് സോധി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

Tags:    
News Summary - TMKOC Actor Gurucharan Singh, Missing For 25 Days, Returns Home;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.