റോസിന് തടി കുറവായിരുന്നെങ്കിൽ ജാക്ക് രക്ഷപ്പെട്ടേനെ! കേൾക്കേണ്ടി വന്ന പരിഹാസത്തെ കുറിച്ച് ടൈറ്റാനിക് നായിക

തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രമാണ് ടൈറ്റാനിക്. 1997 ൽ പുറത്ത് ഇറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.ഇപ്പോഴിതാ സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷം കേൾക്കേണ്ടി വന്ന ബോഡി ഷെയ്മിങിനെ കുറിച്ച്  വെളിപ്പെടുത്തുകയാണ് നടി കേറ്റ് വിൻസ് ലെറ്റ്.

അടുത്തിടെ ഒരു വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ സ്കൂൾ കാലത്ത് നേരിടേണ്ടി വന്ന പരിഹാസത്തെ കുറിച്ചും  നടി വെളിപ്പെടുത്തി.

ചെറുപ്പം മുതലെ ഇത്തരത്തിലുള്ള ബോഡി ഷെയ്മിങ് കമന്റുകൾ കേട്ടിരുന്നു. കുട്ടിക്കാലത്ത് സ്കൂൾ നാടകങ്ങളിൽ തടിയുള്ള കഥാപാത്രങ്ങളായിരുന്നു ലഭിച്ചത്. പിന്നീട് സിനിമയിൽ എത്തിയപ്പോഴും ശരീരത്തിന്റെ പേരിൽ പരിഹാസം കേൾക്കേണ്ടി വന്നു. ടൈറ്റാനികിൽ റോസിന് തടിക്ക് കൂടിയത് കൊണ്ടാണ് ജാക്ക് രക്ഷപ്പെടാതിരുന്നതെന്ന് വരെ ചിലർ കളിയാക്കി- കേറ്റ് പറഞ്ഞു.

News Summary - Titanic Actress Kate Winslet Opens Up About body Shaming post Movie Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.