മോഹൻലാലും ശോഭനയും പ്രധാന വേഷത്തിൽ എത്തിയ തരുൺ മൂർത്തി ചിത്രം 'തുടരും' തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ 69 കോടിയിലധികം രൂപയാണ് 'തുടരും' നേടിയത്. ഏപ്രിൽ 25 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് റിപ്പോർട്ടുകൾ.
ചിത്രം ജിയോ ഹോട്‍സ്റ്റാറിലാണ് സ്ട്രീം ചെയ്യുക. വൻ തുകക്കാണ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വമ്പൻ ഹൈപ്പിൽ എത്തിയ മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന് പോലും ഒ.ടി.ടി പ്ലാറ്റ്‍ഫോമുമായി പ്രീ റിലീസ് കരാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ തുടരുമിന് അതിന് കഴിഞ്ഞു. ചിത്രം എന്ന് ഒ.ടി.ടിയിൽ എത്തും എന്നത് പ്രഖ്യാപിച്ചിട്ടില്ല.
സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാൽ-ശോഭന കൂട്ട്കെട്ടിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. കെ. ആര്‍. സുനിലും തരുൺ മൂർത്തിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജേക്‍സ് ബിജോയ്‍ ആണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.