മാധുരി ദീക്ഷിത്

ഒറ്റരാത്രികൊണ്ട് സെൻസേഷനായി മാറിയ മാധുരി; ദൂരദർശൻ വിലക്കിയ പാട്ട് വീണ്ടും എത്തിയപ്പോൾ ബോളിവുഡ് ഹിറ്റ്

തൊണ്ണൂറുകളിലെ സൂപ്പർസ്റ്റാറായിരുന്ന മാധുരി ദീക്ഷിതിന് ഇപ്പോഴും പ്രത്യക ഫാൻ ബേസുണ്ട്. പക്ഷേ മാധുരിയുടെ ഒരു ഗാനം വളരെ വിവാദപരമായിരുന്നു, അത് ദൂരദർശനിലും റേഡിയോയിലും നിരോധിക്കപ്പെട്ടു. 1993 ലെ സൂപ്പർഹിറ്റ് ചിത്രമായ ഖൽനായകിലെ ‘ചോളി കെ പീച്ചേ ക്യാ ഹേ’ എന്ന ഗാനമാണ് ദൂരദർശനിലും റേഡിയോയിലും നിരോധിച്ചത്. സഞ്ജയ് ദത്ത്, അനുപം ഖേർ, ജാക്കി ഷ്‌റോഫ് എന്നിവർ അഭിനയിച്ച ഖൽനായക് സുഭാഷ് ഘായ് ആണ് സംവിധാനം ചെയ്തത്. നാലുകോടിക്ക് നിർമിച്ച സിനിമ അക്കാലത്ത് ബോക്‌സോഫീസിൽ കളക്ട് ചെയ്തത് 21 കോടി രൂപയാണ്. ചിത്രീകരണസമയത്തും അതിനുശേഷവും വിവാദങ്ങൾ ഒഴിയാതെ സിനിമയെ പിന്തുടകർന്നു. ചിത്രീകരണത്തിനിടെയാണ് ബോംബെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധങ്ങൾ കൈവശം വെച്ചതിന് സഞ്ജയ് അറസ്റ്റിലാവുന്നത്.

ചിത്രത്തിലെ അൽക യാഗ്നിക്കും ഇല അരുണും ആലപിച്ച ചോളി കെ പീച്ചേ ക്യാ ഹേ എന്ന ഗാനം വിവാദത്തിന് തിരികൊളുത്തി. ഗാനത്തിലെ വരികൾ അശ്ലീലവും സ്ത്രീകളെ അപമാനിക്കുന്നതുമാണെന്ന് പലരും വിമർശിച്ചു. വിഷയം കോടതിയിൽ എത്തുന്ന ഘട്ടത്തിലേക്ക് പ്രതിഷേധം ഉയർന്നു. സെൻസർ ബോർഡ് ഗാനം സിനിമയിൽ നിന്ന് നീക്കം ചെയ്യണമെന്നും വിറ്റുപോയ എല്ലാ കാസറ്റുകളും തിരിച്ചുവിളിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. വാദം കേട്ട ശേഷം പാട്ടിൽ ആക്ഷേപകരമായി ഒന്നുമില്ലെന്ന് കോടതി വിധിച്ചു. ഇതൊക്കെയാണെങ്കിലും വിവാദം ശമിച്ചില്ല. ശിവസേന തലവൻ ബാൽ താക്കറെ പാട്ടിനെ ന്യായീകരിച്ചു. അതിൽ തെറ്റൊന്നുമില്ലെന്നും പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്നും പറഞ്ഞു. എന്നിരുന്നാലും ദൂരദർശനും ഓൾ ഇന്ത്യ റേഡിയോയും പാട്ട് നിരോധിക്കുകയും ടി.വിയിലും റേഡിയോയിലും പ്ലേ ചെയ്യുന്നത് തടയുകയും ചെയ്തു.

പാട്ടുസീനിലെ മാധുരിയുടെ നൃത്തച്ചുവടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗ്ലാമർ ഗേൾ എന്ന പേര് കിട്ടുകയും ചെയ്തു മാധുരിക്ക്. സൂപ്പർസ്റ്റാറിലേക്കുള്ള അവരുടെ യാത്രയും അവിടുന്ന് തുടങ്ങി. അന്ന് വിമർശിക്കപ്പെട്ടെങ്കിലും പിന്നീട് പാട്ടിന് കൾട്ട് പദവി ലഭിച്ചു. ഈ ഗാനം വളരെ ജനപ്രിയമായിരുന്നതിനാൽ 2024ൽ കരീന കപൂർ, തബു, കൃതി സനോൻ എന്നിവർ അഭിനയിച്ച ക്രൂ എന്ന ചിത്രത്തിനായി ഇത് പുനർനിർമിച്ചു. ഇത്തവണ ഈ ഗാനത്തിന് വൻ സ്വീകാര്യതയാണ്. ഇത്രയും വർഷങ്ങൾക്കുശേഷവും ഒറിജിനൽ പാട്ടിന്റെ ജനപ്രീതി ഒട്ടും കുറഞ്ഞിട്ടില്ല എന്നതും ഈ പാട്ടിന് മാറ്റ് കൂട്ടുന്നു.

Tags:    
News Summary - This song was banned on Doordarshan later it was remade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.