പ്രേക്ഷകരുടെ പ്രിയ താരം ജയറാമും കാളിദാസ് ജയറാമും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച ചിത്രം ആശകൾ ആയിരം വിജയകരമായ രണ്ടാം വാരത്തിലേക്കു കടക്കുന്നു. ലോകവ്യാപകമായി പത്തു കോടി ഗ്രോസ് കലക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം. ജയറാം - കാളിദാസ് ജയറാം കോമ്പോക്ക് ഒപ്പം ഷറഫുദ്ദീന്റെയും ആശ ശരത്തിന്റെയും ഇഷാനി കൃഷ്ണയുടേയും മികച്ച പ്രകടനങ്ങൾ പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.
ആശകൾ ആയിരത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ആനന്ദ് മന്മഥൻ, അഖിൽ എൻ.ആർ.ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നിവർ അവതരിപ്പിക്കുന്നു. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്.
ഡി.ഒ.പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ് ഡിസൈനർ : ബാദുഷാ.എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ : സനൽ ദേവ്, എഡിറ്റർ : ഷഫീഖ് പി.വി, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ : അരുൺ മനോഹർ, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൗണ്ട് മിക്സിങ് : ഫസൽ എ ബക്കർ, ട്രയ്ലർ കട്ട്സ് : ലിന്റോ കുര്യൻ, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : സക്കീർ ഹുസൈൻ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ,വി.എഫ്.എക്സ് : കോക്കനട്ട് ബഞ്ച്, ഡി ഐ : കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് : ശ്രീക് വാര്യർ, ,സ്റ്റിൽസ് : ലെബിസൺ ഗോപി,പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ പാർട്ട്നർ ഡ്രീം ബിഗ് ഫിലിംസ്. പി.ആർ.ഓ : പ്രതീഷ് ശേഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.